Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്തില്‍ ചരിത്രവിജയത്തിനായി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരങ്ങള്‍

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സിംഗിള്‍സില്‍ മെഡല്‍ നേടാന്‍ വനിതാ പുരുഷ താരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ലോകത്തിലെ മുന്‍നിര താരങ്ങളാണ് ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ കൊയ്ത്തിനിറങ്ങുന്നത്. എന്നാല്‍, അധികമാരും അറിയാതെ ചരിത്രം കുറിക്കാന്‍ രണ്ട് യുവബാഡ്മിന്റണ്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങുന്നുണ്ട്.

പുരുഷ ഡബിള്‍സിലെ ഭാവി താരങ്ങളെന്ന് വാഴ്ത്തപ്പെടുന്ന സാത്വിക്‌സായ്‌രാജ് രങ്കറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് ഇന്ത്യയ്ക്കായി കോര്‍ട്ടിലിറങ്ങുക. 17, 20 വയസ് പ്രായം മാത്രമുള്ള ഇവരുടെ പ്രധാന പ്ലസ് പോയന്റ് ആറടിയിലേറെയുള്ള ഉയരമാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇവര്‍ നടത്തിയ പ്രകടനങ്ങള്‍ കോമണ്‍വെല്‍ത്തിയില്‍ മെഡലായി എത്തുമോ എന്നാണ് അറിയേണ്ടത്.

satwiksairajchiragshetty

നാളിതുവരെ ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് പുരുഷ ഡബിള്‍സില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ആ പോരായ്മ തങ്ങള്‍ നികത്തുമെന്ന് ഇരുവരും പറയുന്നു. സാത്വിക് ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ചിരാഗ് ആകട്ടെ മുംബൈയ്ക്കാരനും. മുന്‍ ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ മാര്‍ക്കിസ് കിഡോയും, സഹായി ഹെന്ദ്ര ഗുണവാനുമാണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്.

അടുത്തിടെ സമാപിച്ച ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ഭാഗ്യംകൊണ്ടാണ് ഇവര്‍ക്ക് ക്വാര്‍ട്ടറില്‍ ഇടംനേടാനാകാതെ പോയത്. ഗ്ലാസ്‌ഗോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഡബിള്‍സ് ജോഡി കൊറിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും മികവു തെളിയിക്കുകയും ചെയ്തു. മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ നേട്ടക്കാര്‍ എന്ന ഖ്യാതി ഇരുവര്‍ക്കും സ്വന്തമാകുമെന്നുറപ്പാണ്.

Story first published: Thursday, April 5, 2018, 12:00 [IST]
Other articles published on Apr 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+