ഓര്‍മയുണ്ടോ ഈ മുഖം!! സൈന റിട്ടേണ്‍സ്, മലേഷ്യയില്‍ ഇന്ത്യന്‍ പതാക പാറി...
സറാവക്ക്: ബാഡ്മിന്റണില്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു ഇന്ത്യന്‍ സ്റ്റാര്‍ സൈന നെഹ്‌വാള്‍ തെളിയിച്ചു. പരിക്കേറ്റു ശസ്ത്രക്രിയക്കു വിധേയയായ ശേഷം തിരിച്ചെത്തിയ സൈനയ്ക്ക് ആദ്യ അന്താരാഷ്ട്ര കിരീടം. മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലാണ് സൈന ജേതാവായത്.

ഫൈനലില്‍ 18കാരിയായ തായ്‌ലന്‍ഡ് താരം പോണ്‍പവി ചോക്കുവോങിനെ സൈന തോല്‍പ്പിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 22-20, 22-20. മല്‍സരം 46 മിനിറ്റ് നീണ്ടു. സൈനയുടെ 23ാം കിരീടവും കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിനു ശേഷമുള്ള ആദ്യത്തെ ഫൈനല്‍ വിജയവുമാണിത്.

കരിയറിനു തന്നെ ഭീഷണിയായ കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്നു 2016ല്‍ സൈനയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നു സിംഗിള്‍സ് റാങ്കിങില്‍ താരം 67ാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications