സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സൈന നെഹ് വാളിന്. സ്പാനിഷ് താരം കരോലിനയെയാണ് സൈന ഫൈനലില്‍ തോല്‍പിച്ചത്. രണ്ട് രണ്ട് വര്‍ഷത്തിനിടെ സൈന നേടുന്ന ആദ്യത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്.
സെമി ഫൈനലില്‍ ചൈനയുടെ ഷിക്‌സിയാന്‍ വാങ് ആയിരുന്നു സൈനയുടെ എതിരാളി. ലോക രണ്ടാം നമ്പര്‍ താരമായ ഷിക്‌സിയാനെ ശക്തമായ പോരാട്ടത്തിലായിരുന്നു സൈന വീഴ്ത്തിയത്.

ഫൈനലില്‍ കരോലിന മരീനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-18, 2-11. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ അല്‍പം പിറകോട്ട് പോയെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവാണ് സൈന നടത്തിയത്. ഏഴര ലക്ഷം ഡോളറാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസിന്റെ സമ്മാനത്തുക. അത് ഏതാണ്ട് നാലര കോടി രൂപ വരും.
ആറാം സീഡുകാരിയ സൈനക്ക്, കരോലിന മറീന്‍ അത്രശക്തയായ ഒരു എതിരാളിയായിരുന്നില്ല. കരോലിന ആദ്യമായിട്ടാണ് ലോക സൂപ്പര്‍ സീരിസ് ഫൈനലില്‍ കളിക്കുന്നത്.
2012 ലാണ് സൈന ഇതിന് മുമ്പ് ഒരു ലോക സൂപ്പര്‍ സീരീസ് ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ആയിരുന്നു അത്. ഇത്തവണ സെമി ഫൈനലില്‍ തോല്‍പിച്ച ഷിക്‌സിയാന്‍ വാങ് തന്നെയായിരുന്നു അന്നത്തേയും എതിരാളി. സെമിഫൈനലില്‍ ഷിക്‌സിയാന്‍ വാങിനെ മാരത്തോണ്‍ പോരാട്ടത്തിലായിരുന്നു സൈന തോല്‍പിച്ചത്.