സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ സൂപ്പര്‍ സീരീസില്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള് സ്വര്‍ണ കിരീടത്തില്‍ മുത്തമിട്ടു. ലോക രണ്ടാം നമ്പര്‍ താരമായ ചെനയുടെ സുന് യുവിനെ പരാജയപ്പെടുത്തിയാണ് എട്ടാം നമ്പര്‍ താരമായ സൈന സ്വര്‍ണ കിരീടം ചൂടിയത്. ഇന്ത്യയുടെ ഒളിംപിക്സ് പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നതാണ് സൈനയുടെ നേട്ടം.
11-21, 21-14, 21-19 എന്നിങ്ങനയാണ് പോയിന്റ് നില. ആദ്യ സെറ്റില്‍ സൈനയ്ക്ക് മികച്ച പോരാട്ടം കാഴ്ച വയ്ക്കാനായില്ല. രണ്ടാം സെറ്റില്‍ സുന് യുവിനെ 21-14 എന്ന നിലയില്‍ പോയിന്റുമായി സൈന തിരിച്ചടിച്ചു. എതിരാളിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലായിരുന്നു സൈനയുടെ നീക്കം.
നിര്‍ണായകമായ മൂന്നാം സെറ്റിലും സൈന വാശിയോടെ പൊരുതി. രണ്ടാം നമ്പര്‍ താരമായ സുന് യുവിന്റെ സ്മാഷുകള്‍ക്ക് മുന്നില്‍ ആത്മവിശ്വാസം കൈവിടാതെ സൈന മികച്ച പ്രകടനം കാഴ്ച വച്ചു. അസരത്തിനൊത്തുയര്ന്ന് കളിച്ച സൈന കപ്പ് സ്വന്തമാക്കി.
സിഡ്നി സപോര്‍ട് സെന്ററില്‍ ആദ്യ സെറ്റ് മത്സരങ്ങളില്‍ സൈന ദയനീയ പരാജയം നേരിട്ടിരുന്നു. എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും സൈനയ്ക്ക് വലിയ മുന്നേറ്റം നടത്താനായി. സൈനിക്കിത് സീസണിലെ അദ്യ കിരീടവും ഓസ്ട്രേലിന്‍ ഓപ്പണറിലെ രണ്ടാം കിരീടവുമാണ്.
സൂപ്പര്‍ സീരീസില്‍ ഏഴാം കിരീടമാണ്. രണ്ട് തവണ ഇന്തോനേഷ്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍, ഹോങ്കോങ് ഓപ്പണ്‍ ഇന്ത്യ ഓപ്പണ്‍ എന്നീ സൂപ്പര്‍ സീരീസുകളില്‍ സൈന കിരീടം സ്വന്തമാക്കിയിട്ടുണ്ട്.