സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ടോപ് സീഡും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ ഷിക്‌സിയാന്‍ വാങിനെയാണ് സെമി ഫൈനലില്‍ സൈന തോല്‍പിച്ചത്. സൈന ലോക ആറാം നമ്പര്‍ താരമാണ് .
ഇനി ഇന്ത്യന്‍ താരത്തിന് മുന്നില്‍ ഫൈനലിന്റെ കലാശപ്പോരാട്ടം മാത്രം ബാക്കി. ഷിക്‌സിയാനെതിരെ മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും സൈനക്കായിരുന്നു ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിയെ കാത്തിരിക്കുന്നത് ഏഴര ലക്ഷം ഡോളറിന്റെ പ്രൈസ് മണിയാണ്. ഏതാണ്ട് നാലര കോടി രൂപ.
