Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണില്‍ ശ്രീകാന്ത് പുറത്ത്; സൈന ഫൈനലില്‍, ഫൈനല്‍ കടുക്കും

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യന്‍ താരം കെ ശ്രീകാന്ത് പുറത്തായി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-16, 21-12. അതേസമയം, വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍ ഫൈനലില്‍ കടന്നു.

ഇന്തോനേഷ്യയുടെ മരിസ്‌ക തന്‍ജങ്ങിനെ 21-11, 21-12 എന്നിങ്ങനെ അനായാസം മറികടന്നാണ് സൈനയുടെ ഫൈനല്‍ പ്രവേശം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം തായ്‌വാന്റെ തായ് സു യിങ് ആണ് എതിരാളി. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ സൈനയ്‌ക്കെതിരെ 12-5 എന്ന രീതിയില്‍ മുന്‍തൂക്കം തായ് സൂവിനുണ്ട്. 2013ലാണ് സൈന അവസാനമായി തായ്‌വാന്‍ താരത്തെ തോല്‍പ്പിച്ചത്.

kidambisrikanth

ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യന്‍ ശ്രീകാന്തിന് ജാപ്പനീസ് താരത്തിനെതിരെ പൊരുതാന്‍ കഴിഞ്ഞല്ല. ഏറെക്കുറെ ഏകപക്ഷീയമായ കളിയില്‍ ആദ്യ സെറ്റിലാണ് ശ്രീകാന്ത് അല്‍പമെങ്കിലും പോരാട്ടവീര്യം കാട്ടിയത്. മറുവശത്ത് തകര്‍പ്പന്‍ ഫോമിലുള്ള മൊമോട്ടോ ഇന്ത്യന്‍ താരത്തിന് അവസരങ്ങളൊന്നും നല്‍കിയില്ല. കരിയറില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 9-3 എന്ന നിലയില്‍ ശ്രീകാന്തിനെതിരെ മേധാവിത്വം നേടാനും മൊമോട്ടോയ്ക്ക് കഴിഞ്ഞു.

Story first published: Sunday, October 21, 2018, 8:34 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+