ഒന്നാം നമ്പര്‍ സൈനയ്ക്ക് 25 കോടിയുടെ റെക്കോര്‍ഡ് കരാര്‍!
ദില്ലി: ലോക റാങ്കിങില്‍ ഒന്നാം നമ്പറിലെത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന് റെക്കോര്‍ഡ് തുകയുടെ കരാര്‍. സ്‌പോര്‍ട്്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഐ ഒ എസ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റുമായാണ് സൈനയുടെ കരാര്‍. സൈനയുടെ പരസ്യങ്ങള്‍, ബ്രാന്‍ഡ് പ്രൊഫൈലിങ്, പേറ്റന്റ്, ചിത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി ഐ ഒ എസ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കൈകാര്യം ചെയ്യും.
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. എം എസ് ധോണിയുടെ റിതി സ്‌പോര്‍ട്‌സ് വിട്ട ക്രിക്കറ്റ് സുരേഷ് റെയ്‌നയും ഐ ഒ എസുമായി അടുത്തിടെ കരാര്‍ ഒപ്പിട്ടിരുന്നു. മേരി കോം, വിജേന്ദര്‍ സിങ് തുടങ്ങിയ പ്രമുഖര്‍ക്കും ഐ ഒ എസുമായി കരാറുണ്ട്. സൈനയുടെ റെക്കോര്‍ഡ് കരാറിന്റെ വിശേഷങ്ങള്‍ ഇങ്ങനെ.

ശുഭാപ്തി വിശ്വാസത്തോടെ സൈന
ഐ ഒ എസ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് സൈന നേവാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സൈനയുടെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ സൈന മികച്ച ഫോമിലാണ്.

സൈനയ്ക്ക് അഭിനന്ദനം
ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതിയ റാങ്കിങില്‍ ഒന്നാമതെത്തിയ സൈന നേവാളിനെ ഐ ഒ എസ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് എം ഡിയും സി ഇ ഒയുമായ നീരവ് തോമര്‍ അഭിനന്ദിച്ചു.

റെക്കോര്‍ഡ് പ്രകടനം
കഴിഞ്ഞ ആഴ്ച ജക്കാര്‍ത്തയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന സ്‌പെയിനിന്റെ കരോലിന മറൈനിനോട് പരാജയപ്പെട്ടിരുന്നു. ആദ്യമായായിരുന്നു ഒരു ഇന്ത്യന്‍ വനിത ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

സുരേഷ് റെയ്‌നയ്‌ക്കൊപ്പം
ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന, ബോക്‌സിംഗ് താരം മേരി കോം, റെസ്ലിങ് താരം സുശീല്‍ കുമാര്‍ തുടങ്ങിയ പ്രമുഖരുടെ മാനേജര്‍മാരാണ് ഐ ഒ എസ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications