Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സിലെ നിബന്ധനകള്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവുമെന്ന് സൈന നെഹ് വാള്‍

ബെംഗളുരു: റിയോ ഒളിംപിക്‌സിലെ നിബന്ധനകള്‍ ഏറ്റെടുക്കുന്നത് കായികതാരങ്ങള്‍ക്ക് വെല്ലുവിളിയാവുമെന്ന് ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സൈന നെഹ് വാള്‍. കാലിനേറ്റ പരിക്കില്‍ നിന്ന് പഴയ ഫോമിലേക്ക് തിരിച്ചുവരുന്ന 26കാരിയായ സൈന മൂന്നാമത്തെ ഒളിംപിക്‌സിനെ ഉറച്ച മെഡല്‍ പ്രതീക്ഷയായാണ് കാണുന്നത്. റിയോഡി ജനീറോയില്‍ ആഗസ്ത് അഞ്ചിനാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിയുക.

കഴിഞ്ഞ മാസം നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസാണ് ആഗസ്ത് 5 മുതല്‍ 21 വരെ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സിലേക്് സൈനയ്ക്ക് വഴിയൊരുക്കിയത്. സിഡ്‌നിയില്‍ നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞെന്ന് തുറന്ന് സമ്മതിക്കുന്ന സൈന ഒളിംപിക്‌സിലും ഇതേ പ്രകടനം തന്നെ കാഴ്ചവെയ്ക്കണമെന്നാണ് ആഗ്രഹമെന്നും സൈന പറയുന്നു.

saina-nehwal

ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മെറിന്‍, ഒളിംപിക്‌സ് ജേതാവ് ലി സെറൂയി, ലണ്ടന്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് ചൈനയുടെ വാന്‍ യിഹാന്‍ എന്നിവരാണ് റിയോയില്‍ സൈനയുടെ മുഖ്യ എതിരാളികള്‍. സിക വൈറസ് വ്യാപനത്തോടെ പല പ്രമുഖ കായിക താരങ്ങളും ഒളിംപിക്‌സില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും തന്റെ മനസ്സ് ഒളിംപിക്‌സില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ഒരു കായികതാരമായി ബ്രസീലിലേക്ക് പോകുന്നതെന്നും ബാഡ്മിന്റണേക്കാള്‍ വലുതായി മറ്റൊന്നുമില്ല സൈന വ്യക്തമാക്കുന്നു.

Story first published: Thursday, July 14, 2016, 18:44 [IST]
Other articles published on Jul 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+