Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ കോര്‍ട്ടില്‍ കളിക്കാന്‍ കഴിയില്ല; ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ വിസമ്മതിച്ച് സൈന

ദില്ലി: ബാഡ്മിന്റണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യയുടെ ഒളിമ്പ്ക്‌സ് മെഡല്‍ ജേതാവ് സൈന നേവാള്‍. കോര്‍ട്ടിന്റെ നിലവാരമില്ലായ്മയാണ് സൈനയുടെ പിന്മാറ്റത്തിന് കാരണം. ഗുവാഹതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വ്യാഴാഴ്ച സൈന കളിക്കാന്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, കോര്‍ട്ടില്‍ കളിക്കാര്‍ക്ക് പരിക്കിന് സാധ്യതയുണ്ടെന്നുകാട്ടി സൈന പിന്മാറി.

saina

നിലവിലെ ചാമ്പ്യനായ സൈന ശ്രുതി മുണ്‍ഡാഡയുമായി പ്രീക്വാര്‍ട്ടറിന് ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, സര്‍ഫസ് നിരീക്ഷിച്ച താരം റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. മാര്‍ച്ച് ആദ്യവാരം ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ കളിക്കാനുള്ളതിലാണ് സൈന പരിക്ക് ഭയക്കുന്നത്. നീണ്ടകാലത്തെ പരിക്കുനേശേഷം കഴിഞ്ഞവര്‍ഷം തിരിച്ചുവന്ന താരം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, താരങ്ങളുമായി സംസാരിച്ചെന്നും സൈന ഉള്‍പ്പെടെയുള്ളവര്‍ കളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ഒമര്‍ റഷീദ് അറിയിച്ചു. കോര്‍ട്ടിനടിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താമെന്നാണ് സമ്മതിച്ചതിനെ തുടര്‍ന്നാണ് കളിക്കാമെന്ന് സമ്മതിച്ചത്. അസം ബാഡ്മിന്റണ്‍ അക്കാദമിയിലെ കോര്‍ട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിനിടെ ഇന്ത്യന്‍ താരം സമീര്‍ വര്‍മയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. പിവി സിന്ധുവും ഇതേ കോര്‍ട്ടില്‍ മത്സരിച്ചു ജയം സ്വന്തമാക്കി.

Story first published: Thursday, February 14, 2019, 18:11 [IST]
Other articles published on Feb 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+