Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഷേധം ഫലിച്ചു; സൈന നേവാളിന് പത്മഭൂഷണ്‍ ശുപാര്‍ശ

ഹൈദരാബാദ്: രാജ്യത്തിനുവേണ്ടി ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടും പത്മഭൂഷണ്‍ പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നു കാട്ടി പ്രതിഷേധിച്ച ബാഡ്മിന്റണ്‍ താരം സൈന നേവാളിന് ആശ്വാസം. സൈനയുടെ പ്രതിഷേധ ട്വീറ്റുകള്‍ക്ക് പിന്നാലെ താരത്തെ 2015ല്‍ പത്മഭൂഷണല്‍ നല്‍കുന്നവരുടെ പട്ടികയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.

പത്മഭൂഷണ്‍ ശുപാര്‍ശയുടെ സമയം അവസാനിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയാണ് രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിക്ക് സൈനയെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒളിമ്പിക്‌സ് ജേതാവ് സുശീല്‍ കുമാറിനെ പത്മഭൂഷണ് പരിഗണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയെന്ന് കാട്ടിയായിരുന്നു സൈന നേവാള്‍ പ്രതിഷേധിച്ചത്.

saina

2010ല്‍ പത്മശ്രീ ലഭിച്ചെന്ന കാരണത്താലായിരുന്നു കഴിഞ്ഞ തവണ നിരസിച്ചത്. എന്നാല്‍ അതിനുശേഷം പത്മ അവാര്‍ഡ് നേടിയ സുശീല്‍ കൂമാറിനെ പത്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിച്ചതായും രണ്ടു കായിക താരങ്ങള്‍ക്ക് രണ്ടുതരം നീതി ശരിയല്ലെന്നും സൈന പ്രതികരിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സൈനയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് വിവരം.

സൈനയെ ശുപാര്‍ശ ചെയ്യേണ്ട ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നിശ്ചത സമയത്തിനുശേഷമാണ് അപേക്ഷ നല്‍കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, അസോസിയേഷന്‍ അക്കാര്യം നിഷേഷിച്ചു. പത്മഭൂഷണ്‍ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് സൈന നേവാള്‍ പറഞ്ഞു. അര്‍ഹിക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും വേണ്ടിയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 6, 2015, 8:29 [IST]
Other articles published on Jan 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+