For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍

By Soorya Chandran

കോലാലംപൂര്‍: ലോക ഒന്നാം നമ്പര്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ സ്വന്തം സൈന നേവാള്‍ മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. ചൈനയുടെ സണ്‍ യുവിനെയാണ് സൈന ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്.

ടൂര്‍ണമെന്റില്‍ സൈന മൂന്നാം സീഡുകാരിയാണ്. ഒരു മണിക്കൂറും 11 മിനിട്ടും നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍: 21-11, 18-21, 21-17.

Sana Nehwal

സെമിയില്‍ സൈനയക്ക് നേരിടാനുള്ളത് ശക്തമായ എതിരാളിയെ ആണ്. ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ലി ക്‌സൂരി. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ പരിക്ക് മൂലം പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആഴ്ചയില്‍ അവസാനിച്ച ഇന്ത്യ സൂപ്പര്‍ സീരീസിലും ഇവര്‍ പങ്കെടുത്തിരുന്നില്ല.

കണക്കുകളും ചരിത്രവും ചൈനീസ് താരത്തിന് അനുകൂലമാണ്. ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടെണത്തിലും ക്‌സൂരി സൈനയെ തോല്‍പിച്ചിട്ടുണ്ട്. രണ്ട് വണ മാത്രമാണ് സൈനയക്ക് വിജയിക്കാനായത്. അതും മൂന്ന് വര്‍ഷം മുമ്പാണ്.

ലോക ഒന്നാം നമ്പര്‍ താരമായതിന് പുറമെ ഇന്ത്യ സൂപ്പര്‍ സീരീസില്‍ വിജയി ആയതിന്റെ ആത്മവിശ്വാസം കൂടി ഉണ്ട് സൈനയ്ക്ക്. അഞ്ച് ലക്ഷം ഡോളറാണ് മലേഷ്യന്‍ ഓപ്പണിന്റെ സമ്മാനത്തുക.

Story first published: Friday, April 3, 2015, 18:27 [IST]
Other articles published on Apr 3, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+