ദില്ലി: സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പിറകോട്ട്. ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൈന നേവാളും കെ ശ്രീകാന്തും സിംഗിള്‍സ് റാങ്കിങ്ങില്‍ പിന്നോക്കം പോയി. സൈന ആദ്യ പത്തില്‍നിന്നും നിന്നും പുറത്തായി പതിനാന്നാം സ്ഥാനത്താണിപ്പോള്‍. നേരത്തെ പത്താം സ്ഥാനത്തായിരുന്നു.
വിലക്കിലുള്ള ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവന്നു; വീഡിയോ വൈറല്‍
മലയാളിതാരം എച്ച് എസ് പ്രണോയി പതിനൊന്നാം സ്ഥാനത്തുതന്നെ നിലയുറപ്പിച്ചിട്ടുണ്ട്. നാന്‍ജിങ്ങിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയ് രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. നാന്‍ജിങ്ങില്‍ ക്വാര്‍ട്ടറിലെത്തിയ ബി സായ് പ്രണീത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിനാലാം റാങ്കിലെത്തി. അതസമയം, സമീര്‍ വര്‍മയ്ക്ക് രണ്ട് സ്ഥാനം നഷ്ടമായി. ഇരുപത്തിയൊന്നാം റാങ്കിലാണ് താരം.
ഇന്ത്യയുടെ മിക്സഡ് ഡബിള്‍ താരങ്ങളാണ് റാങ്കിങ്ങില്‍ കാര്യമായ നേട്ടമുണ്ടാക്കിയവര്‍. അശ്വിനി പൊന്നപ്പ, സാത്വിക് സായ് രാജ് സഖ്യം പന്ത്രണ്ട് പോയന്റ് കുതിച്ച് ഇരുപത്തിയെട്ടാം സ്ഥാനത്തെത്തി. സാത്വിക്, ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സ് താരങ്ങള്‍ രണ്ട് റാങ്ക് മെച്ചപ്പെടുത്തി ഇരുപത്തിമൂന്നിലാണിപ്പോള്. ഏഷ്യന്‍ ഗെയിംസിന് തൊട്ടുമുന്‍പ് പുറത്തുവിട്ട റാങ്കിങ് നില കളിക്കാരുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കും.