ഹൈദരാബാദ്: നീണ്ട കാലത്തെ കാത്തിരിപ്പിനുശേഷം ഒരു സൂപ്പര്‍ സീരീസ് ഫൈനല്‍ വിജയിച്ചതില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സന്തോഷവതിയാണ്. രണ്ടു വര്‍ഷത്തിനുശേഷമാണ് സൈന ഒരു സൂപ്പര്‍ സീരീസില്‍ ജേതാവാകുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഫൈനലില്‍ എതിരാളിയായ കരോലിന മാരിന് പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് സൈന ചാമ്പ്യനാകുകയായിരുന്നു.
പ്രോ വോളി ലീഗ്; ഹീറോസായി കാലിക്കറ്റ്, ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്തു
ഒരു സൂപ്പര്‍ സീരീസ് വിജയം അടുത്തകാലത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സൈന പറഞ്ഞു. സെമിയിലോ ഫൈനലിലിലോ എത്തിയിരുന്നെങ്കില്കൂടി താന്‍ സന്തോഷവതിയാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കരോലിന മാരിന് പരിക്കേറ്റതിനാല്‍ തനിക്ക് കിരീടനേട്ടമുണ്ടായി. ടൂര്‍ണമന്റില്‍ താന്‍ ഭാഗ്യവതിയാണെന്നാണ് കരുതുന്നത്. വിവാഹം തനിക്ക് ഭാഗ്യമെത്തിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ലെന്ന് സൈന പ്രതികരിച്ചു.
മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് സൈന ഇപ്പോള്‍. ഏറെ നാള് സുഹൃത്തായിരുന്ന ഇന്ത്യന്‍ താരം പി കശ്യപുമായുള്ള വിവാഹത്തിനുശേഷവും സൈന ബാഡ്മിന്റണില്‍ സജീവമാണ്. ഇരുവരും കളിക്കാരായതിന്റെ തിരക്കില്‍ ഒരുമിച്ചിരിക്കാന്‍ സമയം കുറവാണെന്നാണ് സൈന പറയുന്നത്. എന്നാല്‍, അത് ജീവിതത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.