Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; സൈന നേവാള്‍ രണ്ടാം റൗണ്ടില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേവാള്‍ രണ്ടാം റൗണ്ടിലെത്തി. ഹോങ്കോങ് താരം ങാന്‍ യി ചെങ്ങിനെയാണ് കടുത്ത പോരാട്ടത്തില്‍ സൈന മറികടന്നത്. സ്‌കോര്‍ 23-21, 21-17. രണ്ട് സെറ്റിലും സൈനയ്ക്ക് ജയം എളുപ്പമായില്ല. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന സൈന ഇത്തവണ രണ്ടാം റൗണ്ടില്‍ കടന്നത് താരത്തിന് ആത്മവിശ്വാസമേകും.

നേരത്തെ പിവി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. അതേസമയം പി കശ്യപും കെ ശ്രീകാന്തും സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ പുറത്തായി. ഹോങ്കോങ് താരം ആഗ്നസ് എന്‍ജിയോട് തോറ്റാണ് കശ്യപ് പുറത്തായത്. സ്‌കോര്‍ 21-11, 21-9. മറ്റൊരു മത്സരത്തില്‍ കെ ശ്രീകാന്തും തോല്‍വിയോടെ മടങ്ങി. തായ് വാന്‍ താരം ചോ ടിയെന്‍ ചെന്നിനോടാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍ 15-21, 21-7, 21-14.

sainanehwal

ജാപ്പനീസ് താരം കെന്റാ നിഷിമോട്ടോയോട് സമീര്‍ വര്‍മയും അടിയറവ് പറഞ്ഞു. ആദ്യ സെറ്റിലെ വിജയത്തിനുശേഷം രണ്ട് സെറ്റിലും പൊരുതിയെങ്കിലും സമീറിന് അവസാന പോയന്റുകളില്‍ പിഴച്ചു. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റു. നാലാം സീഡ് കൊറിയയ്‌ക്കെതിരാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-17, 21-18. ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Story first published: Thursday, October 24, 2019, 13:51 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+