Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ അടിതെറ്റി സൈന നേവാള്‍

ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ വനിതാ താരം സൈന നേവാള്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാംറങ്ഫാനോടാണ് സൈന അടിയറവ് പറഞ്ഞത്. സ്‌കോര്‍ 10-21, 17-21. രണ്ട് സെറ്റിലും എതിരാളിക്ക് ഭീഷണിയുയര്‍ത്താന്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവിന് കഴിഞ്ഞില്ല. നാളുകളായി ഫോമില്ലാതെ വലയുന്ന സൈനയ്ക്ക് ഇതോടെ ചൈന ഓപ്പണിലും തിരിച്ചെത്താനായില്ല.

ആദ്യ സെറ്റില്‍ സൈനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് തായ്‌ലന്‍ഡ് താരം പുറത്തെടുത്തത്. തുടക്കംമുതല്‍ ലീഡെടുത്ത ബുസാനന്‍ അതിവേഗം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സൈന തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഘട്ടത്തില്‍ സെറ്റും മാച്ചും കൈവിടുകയായിരുന്നു. ദീര്‍ഘനാളായി ഒരു കിരീടം അകന്നു നില്‍ക്കുന്ന സൈനയ്ക്ക് ഒളിമ്പിക്‌സ് അടുത്തുനില്‍ ഫോമില്ലായ്മ തിരിച്ചടിയാകും.

sainanehwal01-1568784992.jpg -Properties

കഴിഞ്ഞദിവസം ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം മിക്‌സഡ് ഡബിള്‍സിലെ ആദ്യ മത്സരത്തില്‍ അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു. ലോക ഏഴാം റാങ്കുകാരും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദന്‍, മെലാതി ദേവ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 22-20, 17-21, 21-17. മികച്ച കളിയാണ് ഇരു ടീമുകളും 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പുറത്തെടുത്തത്.

Story first published: Wednesday, September 18, 2019, 11:06 [IST]
Other articles published on Sep 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+