Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും മൂന്നാം റൗണ്ടില്‍

ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍താരം പിവി സിന്ധുവിന് പിന്നാലെ സൈന നേവാളും മൂന്നാം റൗണ്ടിലെത്തി. ഡച്ച് താരം സൊരായ ഡി വിഷിനെയാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-11. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും അടുത്ത റൗണ്ടിലെത്തി. ഇസ്രായേല്‍ താരം മിഷ സില്‍ബര്‍മാനെ 13-21, 21-13, 21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വീഴ്ത്തിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷകളുമായി ഇറങ്ങിയ സൈന എതിരാളിക്കെതിരെ അനായാസ ജയമാണ് സ്വന്തമാക്കിയത്. രണ്ട് സെറ്റിലും ഡച്ച് താരത്തിന് സൈനയ്‌ക്കെതിരെ പോരാട്ടം കാഴ്ചവെക്കാനായില്ല. 33 മിനിറ്റില്‍ സൈന കളി അവസാനിപ്പിച്ചു. ശ്രീകാന്ത് ആദ്യ സെറ്റ് നഷ്ടമായശേഷമാണ് തിരിച്ചെത്തിയത്. ആദ്യ സെറ്റിലെ അതേ സ്‌കോറില്‍ രണ്ടാം സെറ്റ് തിരിച്ചുപിടിച്ച ശ്രീകാന്ത് നിര്‍ണായകമായ മൂന്നാം സെറ്റില്‍ എതിരാളിക്ക് അവസരം നല്‍കിയില്ല.

srikanth

അതേസമയം, ഇന്ത്യയുടെ ഡബിള്‍സ് ജോഡികളെല്ലാം ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. സിംഗിള്‍സ് താരങ്ങളില്‍ സമീര്‍ വര്‍മ മാത്രമാണ് പുറത്തായ താരം. പിവി സിന്ധു ഉള്‍പ്പെടെയുള്ളവര്‍ മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും സായ് പ്രണീതും നേരത്തെ മൂന്നാം റൗണ്ടിലെത്തിയിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ചാണ് മലയാളി കൂടിയായ പ്രണോയ് മൂന്നാം റൗണ്ടിലെത്തിയത്. വ്യാഴാഴ്ച ഇന്ത്യന്‍ താരങ്ങളെല്ലാം മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും.

Story first published: Thursday, August 22, 2019, 10:06 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+