വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍, സായ് പ്രണീത് പുറത്ത്

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നേവാളും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ഡെന്മാര്‍ക്കിന്റെ ലിനെ യാര്‍സ്ഫെല്‍ഡിനെതിരെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 8-21, 21-16, 21-13.

saina

ആദ്യസെറ്റില്‍ പൊരുതാതെ കീഴടങ്ങിയ സൈന രണ്ടാം സെറ്റില്‍ ഉജ്വലമായാണ് തിരിച്ചുവന്നത്. നിര്‍ണായകമായ മൂന്നാം സെറ്റിലും സൈന എതിരാളിയെ നിഷ്പ്രഭമാക്കി. ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങായിരിക്കും സൈനയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പറായ തായ് സു യിങ് സൈനയ്ക്ക് കടുത്ത എതിരാളിയായിരിക്കും.

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് ആവേശമേറ്റാന്‍ ഔദ്യോഗിക ഗാനം പുറത്തിറങ്ങി ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് ആവേശമേറ്റാന്‍ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് 21-17, 11-21, 21-12 എന്ന സ്‌കോറിന് ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി. ആദ്യ സെറ്റില്‍ വിജയം നേടിയ ശ്രീകാന്ത് രണ്ടാം സെറ്റ് കൈവിട്ടു. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ എതിരാളിക്ക് അവസരമൊന്നും നല്‍കാതെയാണ് ശ്രീകാന്ത് ജയം നേടിയത്. അതേസമയം, പുരുഷ സിംഗിള്‍സില്‍ ബി. സായി പ്രണീത് ഹോങ്കോങ്ങിന്റെ ലോങ് അംഗസിനോട് എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്ക് തോറ്റു. സ്‌കോര്‍: 12-21, 17-21.

Story first published: Friday, March 8, 2019, 11:54 [IST]
Other articles published on Mar 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X