ദില്ലി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം തലനാരിഴയ്ക്കാണ് സൈന നെഹ് വാളിന് നഷ്ടമായത്. എന്നാല്‍ ലോക റാങ്കിങ്ങില്‍ തനിയ്ക്ക് മുകളില്‍ തത്കാലം ആരും വേണ്ടെന്നാണ് ഇപ്പോള്‍ സൈനയുടെ തീരുമാനം.
അതേ... പുതിയ റാങ്കിങ്ങില്‍ സൈന തന്നെയാണ് ലോകത്തെ ഒന്നാം നമ്പര്‍ താരം. വ്യാഴാഴ്ചയാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പുതിയ റാങ്കിങ് പട്ടിക പുറത്ത് വിട്ടത്.

കഴിഞ്ഞ ആഴ്ചയിലായിരുന്നു ജക്കാര്‍ത്തയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന സ്‌പെയിനിന്റെ കരോലിന മറൈനിനോട് പരാജയപ്പെട്ടത്. ഫൈനലില്‍ തോറ്റെങ്കിലും അത് ഒരു ഇന്ത്യക്കാരിയുടെ റെക്കോര്‍ഡ് പ്രകടനം ആയിരുന്നു. ആദ്യമായായിരുന്നു ഒരു ഇന്ത്യന്‍ വനിത ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ഇത്തവണ ആദ്യമായിട്ടായിരുന്നു സൈന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്നത്. ആ ജൈത്രയാത്ര ഫൈനല്‍ വരെ എത്തുകയും ചെയ്തു. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കരോലിന മറൈനിനോട് സൈന കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സൈന കരോലിനയോട് തോറ്റിരുന്നു.