വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂസിലന്‍ഡ് ഓപ്പണ്‍; ലോക 212-ാം റാങ്കുകാരിക്കെതിരെ തോറ്റ് സൈന നേവാള്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ലോക 212-ാം റാങ്കുകാരിക്കെതിരെ തോറ്റ് സൈന നേവാള്‍ ഞെട്ടിച്ചു. ലോക 9-ാം റാങ്കുകാരിയായ സൈന 16-21, 23-21, 4-21 എന്ന സ്‌കോറിന് ചൈനയുടെ പത്തൊന്‍പതുകാരി വാങ് ഷിയിയോടാണ് തോറ്റത്. ഒരു മണിക്കൂറും ഏഴുമിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ സൈനയെ എതിരാളി കഠിനമായി പരീക്ഷിച്ചു.

saina

ആദ്യ സെറ്റില്‍ 0-4 എന്ന നിലയില്‍ പിന്നിലായിപ്പോയ സൈനയ്ക്ക് ഒരവസരത്തിലും തിരിച്ചുവരാനായില്ല. രണ്ടാം സെറ്റില്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്ത്യന്‍താരം ജയിച്ചുകയറിയത്. എന്നാല്‍, മൂന്നാം സെറ്റില്‍ സൈന തീര്‍ത്തും നിറംമങ്ങി. അടുത്തകാലത്ത് പരിക്ക് വില്ലനായിരുന്ന സൈന പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുക്കാത്തതാണ് തിരിച്ചടിക്കിടയാക്കിയത്.

ഐപിഎല്‍: ടോപിലെത്താന്‍ ചെന്നൈയും ഡല്‍ഹിയും മുഖാമുഖം... മല്‍സരം ആര് നേടും?ഐപിഎല്‍: ടോപിലെത്താന്‍ ചെന്നൈയും ഡല്‍ഹിയും മുഖാമുഖം... മല്‍സരം ആര് നേടും?

യോഗ്യതാറൗണ്ട് കളിച്ചെത്തിയ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യസെന്നും ആദ്യ റൗണ്ടില്‍ കാലിടറി. ചൈനീസ് തായ്‌പേയിയുടെ വാങ് സു വെയിയോട് 21-15, 18-21, 10-21 എന്ന സ്‌കോറിനാണ് ലക്ഷ്യ പരാജയപ്പെട്ടത്. അവസാന സെറ്റിലൊഴികെ ലക്ഷ്യ മികച്ച പ്രകടനം കാഴ്ചവെച്ചു. വനിതാ വിഭാഗത്തില്‍ അനുര പ്രഭുദേശായി 9-21, 10-21 എന്ന സ്‌കോറില്‍ ചൈനയുടെ ലി ഷുറേയിയോടും തോറ്റു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സിക്കി റെഡ്ഡി സഖ്യം ചൈനീസ് ജോഡിയോട് 14-21, 23-21, 14-21 എന്ന സ്‌കോറിനും തോല്‍വി വഴങ്ങി. അതേസമയം, പുരുഷ ഡബിള്‍സില്‍ മനു അത്രി, സുമീത് റെഡ്ഡി സഖ്യം ന്യൂസിലന്‍ഡിനോട് 21-17, 21-10 എന്ന സ്‌കോറില്‍ ജയിച്ചു.

Story first published: Wednesday, May 1, 2019, 17:03 [IST]
Other articles published on May 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X