വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സൈന നേവാള്‍ ക്വാര്‍ട്ടറില്‍

ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ പുയ് യിന്‍ യിപ്പിനെ 21-14, 21-16 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൈന തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ക്വാര്‍ട്ടര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് സൈനയുടെ എതിരാളി.

ഇന്ത്യയെ വീഴ്ത്താന്‍ കിവികള്‍ പടയൊരുക്കം തുടങ്ങി... മൂന്നു പേരെ തിരികെ വിളിച്ചു, ടീം തയ്യാര്‍ഇന്ത്യയെ വീഴ്ത്താന്‍ കിവികള്‍ പടയൊരുക്കം തുടങ്ങി... മൂന്നു പേരെ തിരികെ വിളിച്ചു, ടീം തയ്യാര്‍

കളിയില്‍ മുഴുവന്‍ സമയവും സൈന ആധിപത്യം സ്ഥാപിച്ചു. ലോക 9-ാം റാങ്കിലുള്ള സൈനയ്‌ക്കെതിരെ എതിരാളിക്ക് മികച്ച പ്രകടനം നടത്താനായില്ല. 39 മിനിറ്റിനുള്ളില്‍ സൈന മത്സരം സ്വന്തമാക്കി. ഒകുഹാരയ്‌ക്കെതിരെ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 8-4 എന്ന നിലയില്‍ സൈനയ്ക്ക് മേല്‍ക്കൈ ഉണ്ട്. ജാപ്പനീസ് താരത്തെ കീഴടക്കാന്‍ കഴിഞ്ഞാല്‍ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിന്‍ ആയിരിക്കും സൈനയെ കാത്തിരിക്കുക.

Saina

ലോക ഒന്നാംനമ്പര്‍ താരം തായ്‌സു യിങ്ങും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഡെന്മാര്‍ക്കിന്റെ ലിന്‍ ഹോജ്മാര്‍ക്കിനെ 19-21, 12-12, 21-10 എന്ന സ്‌കോറിന് തായ് സു തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തും, പി കശ്യപും രണ്ടാം റൗണ്ടില്‍ കടന്നു. 2018ല്‍ ഒരു കിരീടം പോലും നേടാന്‍ കഴിയാതിരുന്ന ശ്രീകാന്ത് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് മലേഷ്യയില്‍ കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇത്തവണ കിരീട പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.

10 ഇയര്‍ ചാലഞ്ച് ക്രിക്കറ്റ് ലോകത്തും വൈറല്‍... മാറാതെ ഒരേയൊരു ധോണി, ക്രിക്കറ്റിലെ മമ്മൂട്ടി ഈ താരം10 ഇയര്‍ ചാലഞ്ച് ക്രിക്കറ്റ് ലോകത്തും വൈറല്‍... മാറാതെ ഒരേയൊരു ധോണി, ക്രിക്കറ്റിലെ മമ്മൂട്ടി ഈ താരം

Story first published: Thursday, January 17, 2019, 14:10 [IST]
Other articles published on Jan 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X