വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; സൈന നേവാള്‍ പുറത്ത്; ശ്രീകാന്തും സിന്ധുവും പ്രീക്വാര്‍ട്ടറില്‍

By Anwar Sadath

റിയോ: ലണ്ടന്‍ ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ വെങ്കലമെഡല്‍ നേടിയ സൈന നേവാള്‍ ഗ്രൂപ്പ് ഘട്ടം പോലൂം കടക്കാനാകാതെ റിയോയില്‍ പുറത്തായി. അതേസമയം, ബാഡ്മിന്റണിലെ മറ്റു താരങ്ങളായ സിന്ധുവും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. യുക്രെയ്ന്‍ താരം മരിയ യുലിറ്റിനയോടാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരം സൈന തോറ്റത്. സ്‌കോര്‍ 21-18, 21-19.

എതിരാളിക്കെതിരെ ജയിക്കാവുന്ന കളി രണ്ടു സെറ്റുകളിലും സൈന കൈവിടുകയായിരുന്നു. ലോക 61ാം നമ്പര്‍ താരമാണ് മരിയ യുലിറ്റിനയ. സൈനയാകട്ടെ ലോക അഞ്ചാംനമ്പര്‍താരവും. എന്നാല്‍ കളിയുടെ ഒരവസരത്തിലും എതിരാളിക്ക് മേല്‍ മേധാവിത്വം നേടാന്‍ സൈനയ്ക്ക് കഴിഞ്ഞില്ല.

saina

അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വീഡന്റെ ഹെന്റി ഹുര്‍സ്‌കൈനനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്തിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍: 21-6, 21-18. രണ്ടാംസെറ്റില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചതെങ്കിലും ശ്രീകാന്തിന്റെ പ്രകടനമികവിനുമുന്നില്‍ ഹെന്റി അടിയറവ് പറയുകയായിരുന്നു.

കാനഡയുടെ ലീ മിഷേലെയ്‌ക്കെതിരെ ആദ്യഗെയിം കൈവിട്ടശേഷമായിരുന്നു സിന്ധു പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍: 19-21, 21-15, 21-17. നേരത്തെ ഗ്രൂപ്പ് എമ്മിലെ ആദ്യ മത്സരത്തിലും സിന്ധു വിജയിച്ചിരുന്നു.

Story first published: Monday, August 15, 2016, 9:36 [IST]
Other articles published on Aug 15, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X