For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഗിയാര്‍തോയെ വീഴ്ത്തി സായ് പ്രണീത്; ജപ്പാന്‍ ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ടോക്യോ: ഇന്ത്യയുടെ സായ് പ്രണീത് ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായ് പ്രണീത് ജപ്പാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായത്.

17-ാം റാങ്കുകാരനായ സുഗിയാര്‍തോയ്‌ക്കെതിരെ ആധികാരിക ജയം നേടിയാണ് 23-ാം റാങ്കുകാനായ സായ് പ്രണീത് അവസാന നാലില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 21-12, 21-15. 36 മിനിറ്റ് മാത്രമെടുത്താണ് പ്രണീത് സുഗിയാര്‍തോയെ മുട്ടുകുത്തിച്ചത്.

sai

മുന്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യനായ പ്രണീത് തന്നേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള താരത്തിനതിരെ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മത്സരം സ്വന്തമാക്കാനുമായി.

2019-ല്‍ സായ് പ്രണീത് രണ്ടാമത്തെ മാത്രം ടൂര്‍ണമെന്റിലാണ് സെമിയിലെത്തുന്നത്. സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പ്രണീത് ഫൈനലിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഇന്ത്യ ഓപ്പണില്‍ പ്രണീതിന്റെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിക്കുകയായിരുന്നു.

ടോപ് സീഡായ ജാപ്പനീസ് താരം കെന്റോ മൊമോതയാണ് സെമിയില്‍ സായ് പ്രണീതിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തിയാണ് മൊമോത സെമിയിലെത്തിയത്. സ്‌കോര്‍: 21-13, 20-22, 21-15.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൂപ്പര്‍താരം പി.വി.സിന്ധു അകനെ യമഗുച്ചിയെ നേരിടും. ഇന്തോനേഷ്യ ഓപ്പണ്‍ കിരീടനഷ്ടത്തിനുള്ള മധുരപ്രതികാരം കൂടി ലക്ഷ്യമിട്ടായിരിക്കും സിന്ധു ഇന്ന് കളത്തിലിറങ്ങുക. ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് യമഗുച്ചി കിരീടം സ്വന്തമാക്കിയത്.

Story first published: Friday, July 26, 2019, 11:56 [IST]
Other articles published on Jul 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+