Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: അട്ടിമറി ജയത്തോടെ സായ് പ്രണീത് രണ്ടാം റൗണ്ടില്‍

ഒഡെന്‍സെ: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ട് തവണ ഒളിംപിക്‌സ് കിരീടവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ തകര്‍ത്താണ് പ്രണീതിന്റെ മുന്നേറ്റം. 35 മിനുട്ടാണ് മത്സരം നീണ്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണീത് ലിന്‍ ഡാനെ വീഴ്ത്തിയത്. സ്‌കോര്‍ 21-14,21-17.

അതേ സമയം മറ്റ് പുരുഷ താരങ്ങള്‍ക്കൊന്നും ആദ്യ റൗണ്ടില്‍ നേട്ടം കൊയ്യാനായില്ല. എച്ച് എസ് പ്രണോയ് ഗിന്റിങ് മത്സരം ഉപേക്ഷിച്ചപ്പോള്‍ സമീര്‍ വര്‍മയും പി കശ്യപും പരാജയപ്പെട്ടു. ലോക റാങ്കിങ്ങില്‍ 25ാം സ്ഥാനക്കാരനായ കശ്യപിനെ തായ്‌ലന്‍ഡിന്റെ സിത്തികോം തമ്മാസിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13,21-12.നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാല്‍ജൗവിനോടാണ് സമീര്‍ വര്‍മ തോറ്റത്.

praneeth

മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് സമീറിന്റെ തോല്‍വി. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് സമീര്‍ കളി കൈവിട്ടത്. സ്‌കോര്‍ 21-19,11-21,17,21. പി കശ്യപും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതേ സമയം വനിതാ സിംഗിള്‍സില്‍ പിവി സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സീ യങ് ആനാണ് സിന്ധുവിന്റെ അടുത്ത എതിരാളി. കരോളിന മാരില്‍,നവോമി ഒക്കുഹാര തുടങ്ങിയ സൂപ്പര്‍ താരങ്ങളും രണ്ടാം റൗണ്ട് ടിക്കറ്റെടുത്തിട്ടുണ്ട്.

Story first published: Wednesday, October 16, 2019, 9:23 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+