Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; സായ് പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍, എച്ച് എസ് പ്രണോയ് പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സായ് പ്രണീത് ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ എച്ച് എസ് പ്രണോയ് പുറത്തായി. ഇന്ത്യന്‍ താരമായ ശുഭാങ്കര്‍ റോയിയെ 21-18, 21-19 എന്നിങ്ങിനെ കടുത്തൊരു പോരാട്ടത്തില്‍ മറികടന്നാണ് പ്രണീത് ക്വാര്‍ട്ടറിലെത്തിയത്. ജാപ്പനീസ് താരം കെന്റ സുനേയമയാണ് ക്വാര്‍ട്ടറില്‍ താരത്തിന്റെ എതിരാളി. ജപ്പാന്‍ ഓപ്പണില്‍ സെമിയില്‍ കടന്ന പ്രണീത് പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.

sai praneeth

മലയാളികൂടിയായ പ്രണോയ് രണ്ടാം റൗണ്ടില്‍ പുറത്തായി. ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയ്‌ക്കെതിരെ 21-17, 21-11 എന്ന സ്‌കോറിന് പ്രണോയ് തോല്‍വി വഴങ്ങി. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ മികച്ച പ്രകടനം നടത്തുന്ന സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സശ്യം ഇന്തോനേഷ്യന്‍ ജോഡിയെ കീഴ്‌പ്പെടുത്തി ക്വാര്‍ട്ടറിലെത്തി.

സ്‌കോര്‍ 21-18, 21-19. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ആറാം സീഡ് ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ സഖ്യത്തെ 21-17, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ പ്രതീക്ഷകളായ സൈന നേവാള്‍, കെ ശ്രീകാന്ത്, പി കശ്യപ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ താഴെയുള്ള ജാപ്പനീസ് താരം സായക തകാഹാഷിയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 21-16, 11-21, 14-21. തായ്‌ലന്‍ഡ് താരം ഖോസിത് ഫെപ്രതാബിനോട് 21-11, 16-21, 12-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.

Story first published: Friday, August 2, 2019, 12:04 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+