ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി സായ് പ്രണീത് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ലു ഗുവാങ് സുവിനെ 21-19, 21-19 എന്ന കടുത്ത പോരാട്ടത്തിലാണ് പ്രണീത് മറികടന്നത്. നേരത്തെ ലോക ചാമ്പ്യന്‍ പിവി സിന്ധു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ് ആണ് പ്രണീതിന്റെ എതിരാളി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പ്രണീതിന് ചൈന ഓപ്പണിലും സെമിയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആന്റണി സിന്റിങ്ങിനെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രണീത് തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ താരമായ കശ്യപിനെ തോല്‍പ്പിച്ചാണ് ജിന്റിങ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-23, 21-15, 12-21. ദീര്‍ഘനാളായി ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന കശ്യപ് മികച്ച പ്രകടനം തന്നെ ലോക 9-ാം റാങ്കുകാരനെതിരെ പുറത്തെടുത്തു.
ഘാന ഇതിഹാസം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റുമായി കരാറിലെത്തി; ഇനി ഐഎസ്എല്ലില്‍ കാണാം
കഴിഞ്ഞദിവസം പിവി സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു. കിരീടപ്രതീക്ഷയുമായിറങ്ങിയ സിന്ധുവിനെ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവാങ് ആണ് രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. സ്കോര്‍ 21-12, 13-21, 19-21. ആദ്യ സെറ്റിലെ ജയത്തിനുശേഷം അവസാന രണ്ട് സെറ്റിലും അനാവശ്യ പിഴവുകള്‍ വരുത്തി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. മറ്റൊരു താരം സൈന നേവാള്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.