വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സായ് പ്രണീത് രണ്ടാം റൗണ്ടില്‍, സൈന അവസാന നിമിഷം പിന്മാറി

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തി. ടൂര്‍ണമെന്റിന്റെ ആദ്യദിനം ആതിഥേയതാരം കെന്റോ നിഷിമോട്ടോയെ 21-17, 21-13 എന്ന സ്‌കോറിനാണ് പ്രണീത് തോല്‍പ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മോശം പ്രകടനം നടത്തിയ പ്രണീത് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

റണ്‍വേട്ട നടത്തിയിട്ടും പടിക്ക് പുറത്ത്... പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍, പോരാട്ടം തുടരുംറണ്‍വേട്ട നടത്തിയിട്ടും പടിക്ക് പുറത്ത്... പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍, പോരാട്ടം തുടരും

മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചുകയറി. അശ്വിനി പൊന്നപ്പ, സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി സഖ്യം ജര്‍മനിയുടെ ലിന്‍ഡ എഫ്‌ലര്‍, മാര്‍വിന്‍ സിദെല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-14, 21-19. അതേസമയം, പുരുഷന്മാരുടെ ഡബിള്‍സ് സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. മനി അത്രി, സുമീത് റെഡ്ഡി സഖ്യം 12-21, 16-21 എന്ന സ്‌കോറിന് മലേഷ്യന്‍ ജോഡിയോടാണ് കീഴടങ്ങിയത്.

saipraneeth

ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ അടുത്തദിവസം മത്സരത്തിനിറങ്ങും. ചൈനയുടെ യു ഹന്‍ ആണ് സിന്ധുവിന്റെ എതിരാളി. ശ്രീകാന്ത് ഇന്ത്യയുടെതന്നെ എച്ച് എസ് പ്രണോയിയുമായി മത്സരിക്കും. സമീര്‍ വര്‍മയും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. എന്നാല്‍, സൈന നേവാള്‍ പരിക്കുമൂലം അവസാന നിമിഷം പിന്മാറി.

Story first published: Tuesday, July 23, 2019, 14:08 [IST]
Other articles published on Jul 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X