വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; സായ് പ്രണീത് ക്വാര്‍ട്ടില്‍ പുറത്ത്

ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ് ആണ് പ്രണീതിന് തോല്‍വി സമ്മാനിച്ചത്. സ്‌കോര്‍ 21-16, 6-21, 16-21. ആദ്യ സെറ്റില്‍ മികച്ച പ്രകടനത്തോടെ മുന്നേറിയ പ്രണീത് രണ്ടാം സെറ്റില്‍ തീര്‍ത്തും നിറംമങ്ങി. നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും അന്തിമ വിജയം നേടാനായില്ല.

നേരത്തെ പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ലു ഗുവാങ് സുവിനെ 21-19, 21-19 എന്ന കടുത്ത പോരാട്ടത്തിലാണ് പ്രണീത് മറികടന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പ്രണീതിന് ചൈന ഓപ്പണില്‍ പ്രകടനമികവ് ആവര്‍ത്തിക്കാനായില്ല. ആന്റണി ജിന്റിങ്ങിനെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രണീത് തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ താരമായ കശ്യപിനെ തോല്‍പ്പിച്ചാണ് ജിന്റിങ് ക്വാര്‍ട്ടറിലെത്തിയത്.

ഘാന ഇതിഹാസം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റുമായി കരാറിലെത്തി; ഇനി ഐഎസ്എല്ലില്‍ കാണാംഘാന ഇതിഹാസം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റുമായി കരാറിലെത്തി; ഇനി ഐഎസ്എല്ലില്‍ കാണാം

saipraneeth

കഴിഞ്ഞദിവസം പിവി സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു. കിരീടപ്രതീക്ഷയുമായിറങ്ങിയ സിന്ധുവിനെ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവാങ് ആണ് രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 21-12, 13-21, 19-21. ആദ്യ സെറ്റിലെ ജയത്തിനുശേഷം അവസാന രണ്ട് സെറ്റിലും അനാവശ്യ പിഴവുകള്‍ വരുത്തി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. മറ്റൊരു താരം സൈന നേവാള്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.

Story first published: Friday, September 20, 2019, 14:14 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X