ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് സായി പ്രണീത് കുതിപ്പ് തുടരുന്നു.മൂന്നാം റൗണ്ടില്‍ ആറാം സീഡ് താരം ഇന്തോനേഷ്യയുടെ ആന്തണി സിനിസുകജിന്ററിങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണീത് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. 42 മിനുട്ട് മാത്രമാണ് മത്സരം നീണ്ടത്.ഇതാദ്യമായാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ കടക്കുന്നത്.
അതേ സമയം എച്ച് എസ് പ്രണോയിക്കും കിഡംബി ശ്രീകാന്തിനും മൂന്നാം റൗണ്ടില്‍ പരാജയം നേരിട്ടു.മലയാളിയാ എച്ച് എസ് പ്രണോയി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ജപ്പാന്റെ കെന്റോ മൊമോട്ടോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍വി സമ്മതിക്കുകയായിരുന്നു.56 മിനുട്ട് നീണ്ട മത്സരത്തില്‍ 21-19,21-12 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ തോല്‍വി. ആദ്യ ഗെയിമില്‍ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും രണ്ടാം ഗെയിമില്‍ പ്രണോയി തീര്‍ത്തും നിരാശപ്പെടുത്തി. ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ലീസി ജിയായാണ് കെന്റോയുടെ എതിരാളി.
തിരിച്ചടി പ്രശ്നമല്ല; മികച്ച പരിശീലകനാവാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്: ഹെന്റി
10ാം റാങ്കുകാരനായ കിഡംബി ശ്രീകാന്ത് 15ാം റാങ്കുകാരനായ തായ്ലാന്ഡിന്റെ കന്റാഫോന് വാങ്ചരോണിനോടാണ് തോറ്റത്. തന്നെക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള വാങ്ചരോണിനോട് നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. സ്കോര്‍ 21-14,21-13. വനിതകളില്‍ പി വി സിന്ധുവും പ്രതീക്ഷ കാത്തു. മൂന്നാം റൗണ്ടിവില് 10ാം റാങ്കുകാരിയായ അമേരിക്കയുടെ ബീവന്‍ സാങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു അഞ്ചാം റാങ്കുകാരിയ സിന്ധുവിന്റെ ജയം.സ്കോര്‍ 21-14,21-6. ക്വാര്‍ട്ടറില്‍ രണ്ടാം റാങ്കുകാരി തായ്വാന്റെ തൂ യിങ് തായ്യാണ് സിന്ധുവിന്റെ എതിരാളി.