റിയോ ഒളിംപിക്‌സില്‍ ചരിത്രമെഴുതിയ പിവി സിന്ധുവിന് അഭിനന്ദനപ്രവാഹം
ദില്ലി: റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷ നല്‍കിയവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ മാനം കാത്ത പിവി സിന്ധുവിന് രാജ്യമെങ്ങുനിന്നും അഭിനന്ദന പ്രവാഹം. ഗുസ്തിയില്‍ സാക്ഷി മാലിക് വെങ്കലം നേടിത്തന്നതിന് പിന്നാലെ രാജ്യത്തിന് വെള്ളിമെഡല്‍ ഉറപ്പിച്ച സിന്ധുവിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.
മികച്ച പ്രകടനമാണ് സിന്ധുവിന്റെതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഭിമാനമായി മാറിയ സിന്ധുവിന് ഫൈനലില്‍ വിജയാശംസയേകാനും പ്രധാനമന്ത്രി മറന്നില്ല. ഹൃദയം നിറഞ്ഞ അഭിനന്ദനമാണ് രാഷ്ട്രപതി സിന്ധുവിന് നല്‍കിയത്. ഫൈനലില്‍ വിജയിക്കട്ടെയെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശംസിച്ചു.

രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖരും സിന്ധുവിന് ആശംസകളേകുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാതാരം ഒളിംപിക്‌സ് ബാഡ്മിന്റണിന്റെ ഫൈനലില്‍ കടക്കുന്നത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈന നേവാള്‍ നേടിയ വെങ്കലമെഡലാണ് ഇതിന് മുന്‍പത്തെ ഇന്ത്യയുടെ മികച്ച പ്രകടനം.
പിവി സിന്ധുവിന്‍റെ എക്സ്ക്ലുസീവ് ഫോട്ടോകള്‍
സിന്ധു ഫൈനലില്‍ കടന്നതോടെ സിന്ധുവിന്റെ കുടുംബവും അത്യാഹ്ലാദത്തിലാണ്. സെമിയില്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സിന്ധുവിന്റെ മെഡല്‍ രാജ്യത്തിനും കോച്ച് ഗോപീചന്ദിനും സമര്‍പ്പിക്കുകയാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാന്‍ താരം നോസോമി ഒകുഹാരയെ 21-19, 21-10 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് സിന്ധു ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications