Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; ബാഡ്മിന്റണില്‍ അട്ടിമറി വിജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

റിയോ: ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഡാനിഷ് താരം യാന്‍ യോര്‍ഗേഴ്‌സണെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തോല്‍പ്പിച്ച് ഇന്ത്യയുടെ കെ ശ്രീകാന്ത് റിയോ ഒളിംപിക്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോര്‍ 21-19, 21-19. രണ്ടുസെറ്റിലും എതിരാളിയുടെ കടുത്ത പോരാട്ടത്തെ മറികടന്നാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് വിജയം നേടിയത്.

ഇതോടെ പി. കശ്യപിന് ശേഷം ഒളിംപിക്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡും വിജയത്തോടെ ശ്രീകാന്തിന് സ്വന്തമാക്കാനായി. ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.

kidambi-srikanth

ആദ്യ ഗെയിമിലേതിനേക്കാള്‍ കടുപ്പമായിരുന്നു രണ്ടാം ഗെയിം. ആദ്യ ഗെയിമില്‍ 20-18ന് മുന്‍തൂക്കം നേടിയ ശ്രീകാന്ത് പിന്നോട്ട് പോകാതെ 21-19ന് ഗെയിമുറപ്പിക്കുകയായിരുന്നു. അതേസമയം, രണ്ടാം ഗെയിമില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഗെയിം കൈവിടുമെന്ന് തോന്നിച്ചു. എന്നാല്‍ മത്സരത്തിലേക്ക് വീണ്ടും തിരിച്ചു വന്ന ഇന്ത്യന്‍ താരം 17-17ന് ഡാനിഷ് താരത്തിനൊപ്പമെത്തി. പിന്നീട് രണ്ട് പോയിന്റുകള്‍ മാത്രം വഴങ്ങി ശ്രീകാന്ത് 21-19ന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്‍ ലോകചാമ്പ്യനാണ് എതിരാളിയെങ്കിലും കഴിഞ്ഞ ചൈനീസ് ഓപ്പണില്‍ ശ്രീകാന്ത് ലിന്‍ ഡാനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു.

Story first published: Tuesday, August 16, 2016, 8:34 [IST]
Other articles published on Aug 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+