റിയോ ഡി ജനീറോ: ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിനാണ് മുന്നില്‍. ഒരേ ഒരു കളി. ജയിച്ചാല്‍ അത് ചരിത്രമാണ്, തോറ്റാലും അത. എന്നാലും ജയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ പി വി സിന്ധു തുനിഞ്ഞിറങ്ങുന്നത്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു എന്ന ഹൈദരാബാദുകാരി ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ മൊത്തം പ്രാര്‍ഥനയോടെ കൂടെയുണ്ട്.
സ്വര്‍ണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പി വി സിന്ധു നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്റെ ഹൃദയം കൊണ്ട് ഞാന്‍ കളിക്കും. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. ഒളിംപിക്‌സില്‍ മെഡല്‍ നേടുക എന്നത് ഓരോരുത്തരുടെയും സ്വപ്‌നമാണ്. ഒരു കളി കൂടി ബാക്കി. സാധ്യതയുണ്ട് എന്ന് തന്നെയാണ് കരുതുന്നത് - ഫൈനലിന് മുന്നോടിയായി പി വി സിന്ധു പറഞ്ഞു.

ഇന്ത്യന്‍ സമയം വൈകുന്നേരം 6.55 നാണ് കളി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും കളി കാണാം. 7.30 ന് നടക്കേണ്ട കളി സംഘാടകര്‍ അരമണിക്കൂര്‍ നേരത്തെയാക്കുകയായിരുന്നു. സെമി ഫൈനലില്‍ ജപ്പാന്റെ നൊസുമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു കലാശക്കളിക്ക് യോഗ്യത നേടിയത്. രണ്ടാം ഗെയിമിന്റെ അവസാന മിനുട്ടുകളില്‍ സിന്ധു, അക്ഷരാര്‍ഥത്തില്‍, സ്വപ്‌നം പോലെയാണ് കളിച്ചത്.
Read Also: സിന്ധു ഒളിംപിക്‌സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..
10 - 9 എന്ന സ്‌കോറില്‍ പിന്നിലായിപ്പോയ സിന്ധു അവിടെ നിന്നും പൊരുതിക്കയറി. പിന്നീട് ഒരൊറ്റ പോയിന്റ് പോലും ഒക്കുഹാരയ്ക്ക് സിന്ധു നല്‍കിയില്ല. കളി തീരുമ്പോള്‍ സ്‌കോര്‍ 19 - 21, 10 - 21. ഈ ഫോം തുടരാനായാല്‍ ഇന്ത്യയ്ക്കും സിന്ധുവിനും പ്രതീക്ഷ വെക്കാം. പക്ഷേ എതിരാളി കടുപ്പക്കാരിയല്ല. ലോക ഒന്നാം നമ്പര്‍ താരമാണ് കരോളിന മാരിന്‍. 2014ലും 2015ലും ലോകചാമ്പ്യനായിരുന്നു ഈ 23കാരി.