Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: ലോക ഒന്നാം നമ്പറിനെ വീഴ്ത്തി ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ സ്വര്‍ണം ചൈനയ്ക്ക്

റിയോ ഡി ജനീറോ: മലേഷ്യയുടെ ലോക ഒന്നാംനമ്പര്‍ താരത്തെ വീഴ്ത്തി പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് സ്വര്‍ണം ചൈനയ്ക്ക്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനയുടെ ചെന്‍ ലോങ് മലേഷ്യയുടെ ലീ ചോങ് വെയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-18. റിയോ ഒളിംപിക്‌സ് കണ്ട ഏറ്റവും വാശിയേറിയ ബാഡ്മിന്റണ്‍ പോരാട്ടത്തിനൊടുവിലാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്.

മത്സരം 73 മിനിറ്റ് നീണ്ടുനിന്നു. ഒപ്പത്തിനൊപ്പം നിന്ന രണ്ടു സെറ്റുകളുടെയും അവസാന മിനിറ്റുകളില്‍ ചൈനീസ് താരം പ്രകടിപ്പിച്ച മന:സ്സാന്നിധ്യമാണ് വിജയത്തിനാധാരമായത്. 42ഉം 44ഉം സെക്കന്റുകള്‍ നീണ്ടുനിന്ന റാലികളും മത്സരത്തില്‍ ദൃശ്യമായി. ലോകത്തെ മികച്ച താരങ്ങളിലൊരാളായിട്ടും ഇതുവരെ സ്വര്‍ണം നേടാന്‍ കഴിയാത്ത ദു:ഖത്തിലാണ് ലീ ചോങ്ങിന്റെ മടക്കം.

chenlong

2008ലും 2014ലും നടന്ന ഒളിമ്പിക്‌സുകളില്‍ ലീ ചോങ് വെള്ളിമെഡല്‍ നേടിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സുകളിലും ഫൈനലില്‍ ചൈനീസ് താരങ്ങളോട് തോല്‍ക്കാനായിരുന്നു ലീ ചോങ്ങിന്റെ വിധി. ചെന്‍ ലോങ്ങ് ആകട്ടെ 2012ലെ വെങ്കല മെഡല്‍ സ്വര്‍ണനേട്ടമാക്കി.

അതേസമയം, വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാന്‍ തോറ്റു. തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ലിന്‍ ഡാന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അസേല്‍ക്‌സണോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-15, 10-21, 17-21. മലേഷ്യയുടെ ലീ ചോങ്ങിനോടാണ് ലിന്‍ ഡാന്‍ സെമിയില്‍ തോറ്റത്. ഒരു മെഡല്‍ പോലും ഇല്ലാതെ ലിന്‍ ഡാന്‍ ഒളിംപിക്‌സില്‍ നിന്നും മടങ്ങുന്നത് ഇതാദ്യമായാണ്.

Story first published: Sunday, August 21, 2016, 10:17 [IST]
Other articles published on Aug 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+