Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാന്‍ ഓപ്പണ്‍: അയ ഒഹോരിയുടെ വെല്ലുവിളി മറികടന്ന് സിന്ധു; സായ് പ്രണീതും ക്വാര്‍ട്ടറില്‍

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും ബി.സായ്പ്രണീതും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 20-ാം റാങ്കുകാരിയായ ജാപ്പനീസ് താരം അയ ഒഹോരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് സിന്ധു രണ്ടാം റൗണ്ടില്‍ ജയിച്ചുകയറിയത്. 61 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അഞ്ചാം റാങ്കുകാരിയായ സിന്ധുവിന് ജയം നേടാനായത്. സ്‌കോര്‍: 11-21, 21-10, 21-13.

pvsindhu

ആദ്യ സെറ്റ് പിടിച്ചെടുത്ത് ഒഹോരി സിന്ധുവിനെ ഞെട്ടിച്ചു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ രണ്ടാം സെറ്റും ഏറെ മൂന്നാം സെറ്റും സിന്ധു കൈക്കലാക്കുകയായിരുന്നു. ജയത്തിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഇന്ത്യന്‍ താരം ഉറപ്പാക്കി. ഇതോടെ ഒഹോരിക്കെതിരെ സമ്പൂര്‍ണ ജയവും സിന്ധുവിന് നേടാനായി. ഇതുവരെ എട്ടുതവണ സിന്ധുവും ഒഹോരിയും ഏറ്റുമുട്ടിയപ്പോള്‍ എല്ലാ തവണയും ജയം ഇന്ത്യന്‍ താരത്തിനായിരുന്നു.

കഴിഞ്ഞയാഴ്ച ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണിലും ഒഹോരിയെ സിന്ധു തോല്‍പ്പിച്ചിരുന്നു. ഒന്നാം റൗണ്ടില്‍ ചൈനയുടെ ഹാന്‍ യൂവിനെ തകര്‍ത്താണ് സിന്ധു ജപ്പാന്‍ ഓപ്പണ്‍ പ്രയാണം തുടങ്ങിയത്.

പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ കാന്റ സുനെയമയെ തോല്‍പ്പിച്ചാണ് സായ് പ്രണീത് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 21-13, 21-16. 45 മിനിറ്റുകൊണ്ടാണ് സായ് പ്രണീത് ജയം സ്വന്തമാക്കിയത്. ലോക റാങ്കിങ്ങില്‍ 11-ാം സ്ഥാനക്കാരനായ ജപ്പാന്റെ കെന്റ നിഷിമോട്ടോയെയാണ് ഒന്നാം റൗണ്ടില്‍ പ്രണീത് തോല്‍പ്പിച്ചത്. ടോമി സുഗിയാര്‍തോയാണ് ക്വാര്‍ട്ടറില്‍ പ്രണീതിന്റെ എതിരാളി.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്.എസ്.പ്രണോയ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്‍മാര്‍ക്കിന്റെ റസ്മസ് ഗെംകെയാണ് പ്രണോയിയെ വീഴ്ത്തിയത്. സ്‌കോര്‍: 21-9, 21-15. ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ പുറത്താക്കിയ പ്രണോയിയായിരുന്നു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ചൈനയുടെ കയ് സിയാങ്-ലിയു ഷെങ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി കീഴടക്കിയത്. സ്‌കോര്‍: 15-21, 21-11, 21-19.

Story first published: Thursday, July 25, 2019, 13:34 [IST]
Other articles published on Jul 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+