For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പിവി സിന്ധു സെമിയില്‍

ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. അമേരിക്കന്‍ താരം ബെയ്‌വന്‍ ഴാങ്ങിനെ 21-9, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍താരം സെമി ബര്‍ത്ത് ഉറപ്പാക്കിയത്. സെമിയില്‍ ഇന്തോനേഷ്യയുടെ രചനോക്ക് ഇന്റനോണിനെ സിന്ധു നേരിടും.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ടു മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു. മൂന്നാം മത്സരത്തിലെ ജയത്തോടെ സെമി ഉറപ്പിക്കാനിറങ്ങിയ സിന്ധു എതിരാളിക്ക് അവസരമൊന്നും നല്‍കിയില്ല. ആദ്യ സെറ്റില്‍ സിന്ധു തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും 11-8 എന്ന നിലയില്‍ ലീഡെടുത്തശേഷം 21-9 എന്ന സ്‌കോറില്‍ മത്സരം അവസാനിപ്പിച്ചു. രണ്ടാം സെറ്റിലും 11-9 എന്ന നിലയില്‍നിന്നാണ് സിന്ധു വിജയക്കുതിപ്പ് നടത്തിയത്.

pv sindhu

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും സിന്ധു മികച്ച രീതിയിലാണ് മുന്നേറിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 24-22, 21-15 എന്ന സ്‌കോറിന് സിന്ധു തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ തായ് വാന്റെ തായ് സൂ യിങ്ങിനെ 14-21, 21-16, 21-18 എന്ന സ്‌കോറിനും വീഴ്ത്തി. തായ് സൂവിനോട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ സിന്ധു ഈ വര്‍ഷത്തെ മികച്ച ജയങ്ങളിലൊന്നാണ് ചൈനയിലെ ഗുവാങ്ഷൂയില്‍ നേടിയെടുത്തത്.

Story first published: Friday, December 14, 2018, 17:11 [IST]
Other articles published on Dec 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+