മലേഷ്യ: മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്‌സ് കിരീടം പിവി സിന്ധുവിന്. കലാശപ്പേരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ കിസ്റ്റിഗില്‍മോറിനെയാണ് സിന്ധു പരാജയപ്പെടുത്തിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-15, 21-9.
ഇത് അഞ്ചാം തവണയാണ് പിവി സിന്ധു ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവാകുന്നത്. മലേഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് രണ്ടാം തവണയും. 2013ലായിരുന്നു ഇതിന് മുമ്പ് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് സിന്ധു സ്വന്തമാക്കിയിരുന്നത്.

32 മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. ആദ്യം മുതല്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന സിന്ധു രണ്ടാം ഗെയിമില്‍ എതിരാളിയെ നിഷ്പ്രപമാക്കിയാണ് കിരീടം ചൂടിയത്. ആദ്യ ഗെയിമില്‍ 5-2ന് മുന്നിട്ട് നിന്ന സിന്ധുവിന് 18-14ന് ആ ലീഡ് തുടരാന്‍ കഴിഞ്ഞു. പിന്നീട് തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി സെറ്റ് സ്വന്തമാക്കുകയായിരുന്നു.