Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞാന്‍ വെള്ളിമെഡല്‍ ജേത്രിയാണ്, സ്വര്‍ണം നഷ്ടപ്പെട്ടവളല്ല'; വിമര്‍ശനങ്ങള്‍ക്ക് സിന്ധുവിന്റെ മറുപടി

ഹൈദരാബാദ്: തുടര്‍ച്ചയായ ഫൈനല്‍ തോല്‍വിയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധു. ലോക ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയില്‍ സിന്ധുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ജാപ്പനീസ് താരം ഓക്കുഹാരയോട് ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ സ്‌പെയിനിന്റെ കരോളിന മാരിനോടും അടിയറവ്പറഞ്ഞു.

എന്നാല്‍, താന്‍ സ്വര്‍ണം നഷ്ടപ്പെട്ടവളല്ലെന്നും വെള്ളിമെഡല്‍ ജേത്രിയാണെന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ സിന്ധുവിന്റെ മറുപടി. തുടര്‍ച്ചയായി ഫൈനലില്‍ എത്തുന്നതും വെള്ളിമെഡല്‍ നേടുന്നതിലും താന്‍ അഭിമാനിക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അടുത്തുതന്നെ സ്വര്‍ണമെന്ന ലക്ഷ്യത്തിലെത്തുമെന്നും സിന്ധു പറഞ്ഞു.

pvsindhuallenglandbadminton

നാന്‍ജിങ്ങിലെ ലോക ചാമ്പ്യന്‍ഷിപ്പ് മനോഹരമായിരുന്നു. തനിക്കൊപ്പം നിന്ന ടീമിനോട് നന്ദി പറയുന്നു. സ്‌പോണ്‍സര്‍മാരോടും ഫിസിയോയോടും പരിശീലകരോട് നന്ദിയുണ്ട്. വിട്ടുകൊടുക്കാതെ കൂടുതല്‍ ശക്തമായി താന്‍ കളിക്കളത്തിലുണ്ടാകുമെന്നും സിന്ധു വ്യക്തമാക്കി. ഫൈനലില്‍ തോല്‍വികളിലും സിന്ധുവിന് പിന്തുണയുമായി മുന്‍താരം പ്രകാശ് പദുക്കോണ്‍ രംഗത്തെത്തിയിരുന്നു. ടെന്നീസ് താരം രോഹന്‍ ബോപണ്ണ ഉള്‍പ്പെടെയുള്ളവരും സിന്ധുവിന് പിന്തുണ അറിയിച്ചു.

Story first published: Wednesday, August 8, 2018, 18:59 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+