ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്ണ്താരം പിവി സിന്ധു ഏറ്റവുംകൂടുതല്‍ വരുമാനം നേടിയ വനിതാ കായികതാരങ്ങുടെ ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചു. ടെന്നീസ് താരങ്ങള്‍ കൂടുതലായി ഇടം നേടിയ പട്ടികയിലാണ് സിന്ധുവിന്റെയും സ്ഥാനം. 2018-ലെ പട്ടികയില്‍ 59.39 കോടി രൂപ വരുമാനവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ താരം.
126 കോടി രൂപ വരുമാനവുമായി ടെന്നീസിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്. 90 കോടി വരുമാനത്തോടെ മറ്റൊരു ടെന്നീസ് താരം കരോളിന വോസ്നിയാക്കിയാണ് രണ്ടാമത്. സിന്ധുവിന്റെ വരുമാനത്തില്‍ ഏറിയപങ്കും പരസ്യത്തില്‍നിന്നാണ്. 55 കോടി പരസ്യത്തില്‍നിന്നും ലഭിക്കുമ്പോള്‍ ശേഷിക്കുന്നത് മത്സര സമ്മാനയിനത്തിലും മറ്റും ലഭിക്കുന്നു.
ആദ്യപത്തിലുള്ളവരില് എട്ടുപേരും ടെന്നീസില്നിന്നാണ്. സ്ലൊവാനെ സ്റ്റീഫന്‍സ്, ഗാര്ബിന് മുഗുരുസ, മരിയ ഷറപ്പോവ, വീനസ് വില്യംസ്, സിമോണ ഹാലെപ്, ഡനീസ പാട്രിക്ക്, ആഞ്ചലിക്വെ കെര്‍ബെര്‍ എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍. ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും റണ്ണറപ്പാണ് സിന്ധു. മേജര്‍ ടൂര്‍ണമെന്റുകളിലെ ഫൈനല്തോല്വി തുടര്‍ക്കഥയാണെങ്കിലും കോടികളുടെ വരുമാനം പരസ്യത്തിലൂടെ ലഭിക്കുന്നു.