For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവും സൈന നേവാളും ആദ്യ റൗണ്ടില്‍ ജയം കണ്ടെത്തി. ടൂര്‍ണമെന്റില്‍ നാലാം സീഡായ സിന്ധു ഇന്തോനേഷ്യയുടെ ല്യാനി അലക്‌സാണ്ട്രയെ 21-9, 21-7 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്. ദുര്‍ബലയായ എതിരാളിക്കെതിരെ സിന്ധു 27 മിനിറ്റിനുള്ളില്‍ ജയം സ്വന്തമാക്കി.

sindhu

ആറാം സീഡായ സൈന മറ്റൊരു ഇന്തോനേഷ്യന്‍ താരം യുലിയ യോസഫിനെ 21-16, 21-11 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. തായ്‌ലന്‍ഡിന്റെ മുഗ്ധ ആഗ്രെ ആണ് സൈനയുടെ അടുത്ത എതിരാളി. അതേസമയം പരുഷ ഡബിള്‍സില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ തോറ്റു പുറത്തായി. മനു അത്രി, ബി സുമീത് റെഡ്ഡി സഖ്യം സിംഗപ്പൂരിന്റെ ഡാനി, കീന്‍ ഹീന്‍ ജോഡിക്കെതിരെ 13-21, 17-21 എന്ന സ്‌കോറിനാണ് തോറ്റത്.

മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര, സിക്കി റെഡ്ഡി സഖ്യം ഇന്ത്യയുടെ തന്നെ അര്‍ജുന്‍, മനീഷ സഖ്യത്തെ 21-18, 21-7 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. 2019ല്‍ കിരീടനേട്ടങ്ങളൊന്നുമില്ലാത്ത പിവി സിന്ധു ആദ്യ കിരീടമാണ് സിംഗപ്പൂരില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, സ്ഥിരതയല്ലാത്ത പ്രകടനവും മോശം ഫോമും താരത്തിന് തിരിച്ചടിയാണ്. അടുത്തവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ സൈന നേവാളും ഈ വര്‍ഷം മികവാര്‍ന്ന പ്രകടനത്തിനാണ് ശ്രമം.


Story first published: Wednesday, April 10, 2019, 17:12 [IST]
Other articles published on Apr 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+