പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യന്‍ വനിതാ താരങ്ങളായ പിവി സിന്ധുവും സൈന നേവാളും പുറത്തായി. ക്വാര്‍ട്ടറില്‍ സിന്ധു തായ്വാന്റെ തായ് സു യിങ്ങിനോട് തോറ്റു. സ്കോര്‍ 16-21, 26-24, 17-21. സൈന നേവാള്‍ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. സ്കോര്‍ 20-22, 21-23.
ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സിന്ധു മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് കൈമോശം വന്നെങ്കിലും രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഇന്ത്യന്‍താരം സെറ്റ് സ്വന്തമാക്കി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ അവസാന പോയന്റുകളില്‍ സിന്ധു പിഴവുകള്‍ വരുത്തി. ഡെന്മാര്ക്ക് ഓപ്പണില്‍ പിവി സിന്ധുവിനെ വീഴ്ത്തിയ കൊറിയയുടെ കൗമാരതാരമാണ് സൈനയേയും അട്ടിമറിച്ചത്. രണ്ട് സെറ്റിലും സൈനയുടെ വെല്ലുവിളി അതിജീവിക്കാന്‍ സി യങ്ങിന് കഴിഞ്ഞു.
ഒമ്പത് ഗോളിന്റെ വമ്പന്‍ ജയവുമായി ലെസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡ്
സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യ തോറ്റെങ്കിലും ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായി സാത്വിക്സായ്രാജ് റെങ്കിറെഡ്ഡിയും, ചിരാഗ് ഷെട്ടിയും അടങ്ങുന്ന സഖ്യം സെമിയില്‍ കടന്നു. ഡെന്മാര്ക്കിന്റെ കിം ആസ്ട്രപ്, ആന്‍ഡ്രേസ് സ്കാര്‍പ് സഖ്യത്തെ 21-13, 22-20 എന്ന സ്കോറില്‍ ഇന്ത്യ കീഴ്പ്പെടുത്തി. ആദ്യ സെറ്റ് അനായാസം കൈയ്യടക്കിയെങ്കിലും രണ്ടാം സെറ്റില്‍ എതിരാളികളുടെ സെറ്റ് പോയന്റ് അതിജീവിച്ചാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്.