Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യ മാസ്‌റ്റേഴ്‌സ്; സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ പുറത്ത്

ക്വാലാലംപൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പിവി സിന്ധുവിന്റേയും സൈന നേവാളിന്റെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്റ് ക്വാര്‍ട്ടറിലൊതുങ്ങി. മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് രണ്ട് താരങ്ങളും പുറത്തായതോടെയാണിത്. സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ തായ് സൂ യിങ്ങിനോടും സൈന സ്പാനിഷ് താരം കരോലിന മാരിനോടുമാണ് തോല്‍വി വഴങ്ങിയത്.

2019ലെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഒരു ടൂര്‍ണമെന്റിലും സിന്ധു കിരീടം നേടിയിട്ടില്ല. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ മുന്നിലെത്തിയ ഇന്ത്യന്‍താരം ലീഡ് കളഞ്ഞുകുളിച്ച് 16-20ന് ഗെയിം കൈവിട്ടു. രണ്ടാം ഗെയിമില്‍ 11-20 എന്ന നിലയില്‍ പിന്നിലായിരുന്ന സിന്ധു ആറ് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്തെങ്കിലും പോരാട്ടം വൈകിപ്പോയിരുന്നു. സിന്ധുവിനെതിരെ 16-21ന് രണ്ടാം ഗെയിമും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് തായ് താരം പുറത്തെടുത്തത്.

pvsindhu

ഒളിമ്പിക്‌സ് ചാമ്പ്യന്‍ മാരിനെതിരെ ഒരവസരത്തില്‍പ്പോലും പൊരുതാന്‍ സൈനയ്ക്ക് കഴിഞ്ഞില്ല. തികഞ്ഞ ആധിപത്യമാണ് രണ്ട് ഗെയിമുകളിലും മാരിന്‍ പുറത്തെടുത്തത്. 8-21, 7-21 എന്ന നിലയിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ 6-11 എന്ന നിലയില്‍ പിന്നിലായിരുന്ന സൈനയ്ക്ക് രണ്ടാം പകുതിയില്‍ രണ്ട് പോയന്റ് മാത്രമാണ് നേടാനായത്. രണ്ടാം ഗെയിമിലും സൈനയ്ക്ക് നിലയുറപ്പിക്കാനായില്ല. സൈനയും സിന്ധുവും പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.

Story first published: Friday, January 10, 2020, 16:43 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+