Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം മെഡലുമായി സിന്ധു ചരിത്രമെഴുതി; പദുക്കോണിന് ശേഷം സായ് പ്രണീതും

ബാസെല്‍: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സായ് പ്രണീതും എത്തിപ്പിടിച്ചത് ചരിത്രനേട്ടം. സിന്ധു കരിയറിലെ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചപ്പോള്‍ പ്രകാശ് പദുക്കോണിന് ശേഷം മെഡല്‍ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമായി സായ് പ്രണീത്. സ്വപ്‌നതുല്യമായ പ്രകടനത്തിലൂടെയാണ് ഇരുവരും സെമിയിലെത്തിയത്.

സമീപകാലത്ത് ഇന്ത്യ ബാഡ്മിന്റണില്‍ നടത്തിയ കുതിപ്പ് ഒരിക്കല്‍ക്കൂടി അടിവരയിടുന്നതായി ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം. 2011ന് ശേഷം തുടര്‍ച്ചയായി ഇന്ത്യ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 10 മെഡല്‍ നേടിയപ്പോള്‍ അതില്‍ അഞ്ചും സിന്ധുവിന് സ്വന്തമാണ്. ഇത്രയും മെഡല്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ സിന്ധുവിന് ഇത്തവണ സ്വര്‍ണം നേടാനുള്ള സ്വര്‍ണാവസരവുമുണ്ട്. സെമിയില്‍ ലോക രണ്ടാം റാങ്കുകാരിയായ തായ് സു യിങ്ങിനെ പരാജയപ്പെടുത്തിയതോടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും സിന്ധുവിന് ജയപ്രതീക്ഷ നിലനിര്‍ത്താം.

pvsindhu

36 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പുരുഷതാരം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 1983ല്‍ പ്രകാശ് പദുക്കോണ്‍ വെങ്കലം നേടിയശേഷം മറ്റൊരു താരത്തിനും ഈ നേട്ടം എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷതാരം കൂടിയായി സായ് പ്രണീത്. ഇന്ത്യ നേടിയ 10 മെഡലുകളില്‍ എട്ടെണ്ണവും വനിതാ താരങ്ങളുടേതായിരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

ലോക നാലാം റാങ്കുകാരിയായ ചെന്‍ യു ഫെയിയുമായാണ് സിന്ധുവിന്റെ സെമി ഫൈനല്‍. അടുത്തിടെ നടന്ന മത്സരത്തില്‍ സിന്ധു ഈ താരത്തിനെതിരെ വിജയം നേടിയിരുന്നു എന്നതിനാല്‍ മാനസികമായ മുന്‍തൂക്കം ലഭിക്കും. അതേസമയം, സായ് പ്രണീതിന്റെ ഫൈനല്‍ പ്രവേശം കടുക്കും. ലോക ഒന്നാം റാങ്കുകാരനായ കെന്റോ മൊമോട്ടോയാണ് സെമിയില്‍ എതിരാളി. ശനിയാഴ്ച ഇന്ത്യയുടെ രണ്ടു താരങ്ങളും ഫൈനല്‍ ലക്ഷ്യമാക്കി കോര്‍ട്ടിറങ്ങുന്നുണ്ട്.

Story first published: Saturday, August 24, 2019, 9:53 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+