Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലിലെത്തിയിട്ടും സംതൃപ്തയല്ലെന്ന് സിന്ധു; ഒകുഹാരയോട് കണക്കുതീര്‍ക്കണം

ബാസെല്‍: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തിയ ഇന്ത്യന്‍ താരം പിവി സിന്ധു പ്രതീക്ഷയിലാണ്. രണ്ടുതവണയും കൈവിട്ട കിരീടനേട്ടം ഇത്തവണ നേടിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സിന്ധുവിനുണ്ട്. ഫൈനല്‍ തോല്‍വികളില്‍ പഴികേട്ട താരത്തിനും ഇത്തവണയും പിഴച്ചാല്‍ കടുത്ത നിരാശയ്ക്കായിരിക്കും വഴിതെളിക്കുക.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പനീസ് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. 2017ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഒകുഹാരയ്‌ക്കെതിരെ അടുത്തിടെ നടന്ന മത്സരത്തില്‍ ജയിച്ചത് സിന്ധുവിന് മേല്‍ക്കൈ നല്‍കും. ലോക രണ്ടാം നമ്പര്‍ താരമായ തായ് സിങ് യുവിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച കളി ഫൈനലിലും ആവര്‍ത്തിച്ചാല്‍ സിന്ധുവിന് ചരിത്രനേട്ടം എത്തിപ്പിടിക്കാം.

pv sindhu

ഫൈനലിലെത്തിയെങ്കിലും താന്‍ സംതൃപ്തയല്ലെന്നാണ് സിന്ധുവിന്റെ പ്രതികരണം. ടൂര്‍ണമെന്റ് ഇനിയും സമാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഫൈനലില്‍ ശ്രദ്ധയൂന്നുകയാണ് പ്രധാനം. ഞാന്‍ സന്തോഷവതിയാണെങ്കിലും സംതൃപ്തയല്ല. സ്വര്‍ണം നേടാന്‍ ഒരു മത്സരംകൂടി ശേഷിക്കുന്നു. അത് എളുപ്പമാകില്ലെന്നറിയാം. ശ്രദ്ധയും, ക്ഷമയും തനിക്ക് മികച്ചൊരു ഫൈനലിന് ആവശ്യമാണെന്നും സിന്ധു പറഞ്ഞു.

Story first published: Sunday, August 25, 2019, 11:41 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+