ജക്കാര്‍ത്ത: ഇന്തോനേസ്യ മാസ്റ്റേഴ്സ് 2020 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക റാങ്കിങ്ങിലെ ആറാം റാങ്കുകാരിയായ സിന്ധുവിനെ 14ാം സ്ഥാനത്തുള്ള ജപ്പാന്റെ സയാക്ക ടക്കാഹാഷിയാണ് പരാജയപ്പെടുത്തിയത്. സയാക്കയ്ക്കെതിരേ നാല് മത്സരം വിജയിച്ചതിന്റെ ആധിപത്യത്തിലിറങ്ങിയ സിന്ധുവിനെ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് ജപ്പാനീസ് താരം കീഴടക്കിയത്.
ആദ്യ സെറ്റ് 21-16 സിന്ധു ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് 21-16 എന്ന സ്കോറിറിന് സയാക്ക തിരിച്ചുപിടിച്ചു. മൂന്നാം സെറ്റില്‍ വാശിയേറിയ പോരാട്ടം കണ്ടെങ്കിലും 21-19ന് സിന്ധുവിനെ സയാക്ക വീഴ്ത്തുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ സൈന നെഹ്വാളും പുറത്തായിരുന്നു. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ടോമി സുഗിയാര്ട്ടോയോടും കിഡംബി ശ്രീകാന്ത് ഹിറന് റുസ്റ്റാവിട്ടോയോടും തോറ്റ് പുറത്തായി.
ധോണിക്ക് പിന്നാലെ മിതാലി രാജിനും പണികൊടുത്ത് ബിസിസിഐ; എ ഗ്രേഡില്‍ നിന്ന് തഴഞ്ഞു
ഡബിള്‍സിസും ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാനായില്ല. മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ ലോക നാലാം നമ്പര്‍ ജപ്പാന്റെ നവോമി ഒക്കുഹാരയെ സ്പെയിന്റെ കരോളിന മാരില്‍ തോല്‍പ്പിച്ചു. 10ാം സ്ഥാനത്തുള്ള കരോളിന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒക്കുഹാരയെ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-13,21-15.