Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരം ജയിച്ച് സിന്ധു കുതിപ്പ് തുടങ്ങി

ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ ബാഡ്മിണ്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ആദ്യ മത്സരം ജയിച്ച് കുതിപ്പ് തുടങ്ങി. റഷ്യയുടെ ഇവ്ജീനിയ കൊസേറ്റ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചു. സ്‌കോര്‍ 21-13, 21-19. മത്സരം കേവലം 29 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ടൂര്‍ണമെന്റിലെ മൂന്നാം സീഡാണ് പിവി സിന്ധു.

ആദ്യ സെറ്റില്‍ സിന്ധുവിന്റെ വിജയം അനായാസമായിരുന്നു. കാര്യമായ വിയര്‍പ്പൊഴുക്കാതെ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ റഷ്യന്‍താരം സിന്ധുവിനെ പരീക്ഷിച്ചു. പരിചയസമ്പന്നതയാണ് സിന്ധുവിന് രണ്ടാം സെറ്റില്‍ തുണയായത്. രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓഗ്ബം റംഗ്ഫാനെതിരെയാണ് സിന്ധുവിന്റെ മത്സരം.

sindhu

അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ അശ്വിന പൊന്നപ്പയും സിക്കി റെഡ്ഡിയും ആദ്യ റൗണ്ടില്‍ പുറത്തായി. ജാപ്പനീസ് സഖ്യത്തോട് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ 21-19, 15-21, 21-17. ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ കടന്നശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന പിവി സിന്ധു വര്‍ഷാവസാനം ഒരു ടൂര്‍ണമെന്റിലെങ്കിലും ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ്.

Story first published: Wednesday, November 7, 2018, 9:42 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+