Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണ്‍; ആദ്യ റൗണ്ടില്‍ സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി; സൈന രക്ഷപ്പെട്ടു

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് ഇന്ത്യയുടെ മുന്‍നിരതാരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനോട് (17-21, 21-16, 18-21) എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോല്‍വി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഓപ്പണിന്റെ ഫൈനലിലും സാങ്ങിനോട് തോറ്റ സിന്ധു ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ താരത്തോട് തോല്‍ക്കുന്നത്.

ജപ്പാന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ സിന്ധു ചൈന ഓപ്പണിലും മികവിലേക്കുയര്‍ന്നില്ല. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടി മികച്ച പ്രകടനം നടത്തിയ താരം ഫോമില്ലാതെ ഉഴലുകയാണ്. അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നേവാള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഹോങ്കോങ്ങിന്റെ ച്യുങ് എന്‍ഗാന്‍ യിയോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സൈന. സ്‌കോര്‍: 20-22, 21-17, 24-22.

pvsindhuallenglandbadminton

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ ചൈനയുടെ ഷി യുഖിയെ 21-17, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ, എസ് റങ്കിറെഡ്ഡി സഖ്യം 17-21, 18-21 എന്ന സ്‌കോറിന് കൊറിയയോട് തോറ്റു. പിവി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായതോടെ കെ ശ്രീകാന്ത് ഉല്‍പ്പെടെയുള്ള മുന്നിര താരങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Wednesday, October 17, 2018, 10:14 [IST]
Other articles published on Oct 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+