Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍; സിന്ധുവിന് പിന്നാലെ ശ്രീകാന്തും പിന്മാറി

ദില്ലി: ലക്‌നൗവില്‍ നടക്കാനിരിക്കുന്ന സയ്യദ് മോദി ഇന്റര്‍ നാഷണല്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും കെ ശ്രീകാന്ത് പിന്മാറി. മുന്‍ ചാമ്പ്യന്‍ പിവി സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതിന്റെ പിന്നാലെയാണ് ശ്രീകാന്തും ടൂര്‍ണമെന്റില്‍നിന്നും വിട്ടുനില്‍ക്കുന്നത്. ഇരുവരും ഏറെക്കാലമായി ഫോമില്ലാതെ ഉഴലുകയാണ്.

സീസണ്‍ അവസാനം നടക്കാനിരിക്കുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ടൂര്‍ ഫൈനല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനായാണ് സിന്ധു പിന്മാറുന്നതെന്ന് പിതാവ് അറിയിച്ചിരുന്നു. പരിക്കാണ് ശ്രീകാന്തിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ഇതോടെ, സൈന നേവാള്‍ ആയിരിക്കും ഇന്ത്യയില്‍ നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പ്രമുഖ താരം.

kidambisrikanth

കഴിഞ്ഞ വര്‍ഷം ലോക സീരീസുകളില്‍ മിന്നുന്ന പ്രകടനത്തോടെ കിരീടങ്ങള്‍ വാരിക്കൂട്ടിയ ശ്രീകാന്തിന് ഈവര്‍ഷം തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മിക്ക ടൂര്‍ണമെന്റുകളിലും ക്വാര്‍ട്ടറിലും സെമിയിലും കടന്നെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യയിലെ ടൂര്‍ണമെന്റില്‍നിന്നും പിന്മാറുന്നതോടെ തന്റെ ഈ വര്‍ഷത്തെ പോരാട്ടം അവസാനിച്ചെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ശ്രീകാന്തിന്റെ അഭാവത്തില്‍ നിലവിലെ ചാമ്പ്യന്‍ സമീര്‍ വര്‍മ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, November 20, 2018, 11:25 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+