Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഒളിംപിക് സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന് പിവി സിന്ധു; അട്ടിമറി വിജയവുമായി സെമിയില്‍

റിയോ ഡി ജനീറോ: ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങി ഇത്രനാളായിട്ടും ഒരു മെഡല്‍ പോലും സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ മെഡല്‍ ദാരിദ്ര്യം ഇത്തവണ പിവി സിന്ധു പരിഹരിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.

വനിത സിംഗിള്‍സ് ബാഡ്മിന്ററണില്‍ അട്ടിമറി വിജയത്തോടെയാണ് പിവി സിന്ധു സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. ലോക രണ്ടാം റാങ്കുകാരി വാങ് യിഹാനെയാണ് സിന്ധു അട്ടിമറിച്ചത്.

PV Sindhu

സൈന നെഹ് വാളിന് ശേഷം ബാഡ്മിന്റണില്‍ ഒളിംപിക് സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഇപ്പോള്‍ പിവി സിന്ധു. അതും തന്റെ ആദ്യ ഒളിംപിക്‌സില്‍ തന്നെ.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. ചൈനീസ് താരം തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗംഭീര തിരിച്ചുവരവാണ് സിന്ധു നടത്തിയത്. 22-20 നാണ് ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിമിലും തീപാറുന്ന പോരാട്ടമായിരുന്നു. എന്നാല്‍ 21-19 ന് അതും സിന്ധു സ്വന്തമാക്കി.

സെമിഫൈനലില്‍ ജയിച്ചാല്‍ സിന്ധുവിന് വെള്ളിമെഡല്‍ ഉറപ്പാക്കാം. സെമിയില്‍ പരാജയപ്പെട്ടാല്‍ പോലും വെങ്കല മെഡലിനുള്ള സാധ്യത ഉണ്ട്. ബാഡ്മിന്റണിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സൈന നെഹ് വാള്‍ പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായിരുന്നു.

Story first published: Wednesday, August 17, 2016, 8:48 [IST]
Other articles published on Aug 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+