Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിയ ബ്ലിച്ച്‌ഫെല്‍ഡിനെ മറികടന്ന് പിവി സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍; ശ്രീകാന്ത് പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് സിന്ധു ഇന്ത്യന്‍ പ്രതീക്ഷ കാത്തത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പുറത്തായി. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടം സിന്ധുവിലൊതുങ്ങി.

അഞ്ചാം സീഡായ സിന്ധു 62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്ലിച്ച്‌ഫെല്‍ഡിനെ കീഴടക്കിയത്. സ്‌കോര്‍: 21-14, 17-21, 21-11.

pv-sindhu

സീസണിലെ ആദ്യ കിരീടം തേടുന്ന സിന്ധു മികച്ച പ്രകടനത്തിലൂടെയാണ് 18 മിനിറ്റുകൊണ്ട് ആദ്യ സെറ്റ് പിടിച്ചെടുത്തത്. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ബ്ലിച്ച്‌ഫെല്‍ഡ് രണ്ടാം സെറ്റില്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. സെറ്റ് ഡെന്‍മാര്‍ക്ക് താരം പിടിച്ചെടുക്കുകയും ചെയ്തു. മൂന്നാം റൗണ്ടില്‍ കരുതലോടെ കളിച്ച സിന്ധു എതിരാളിക്ക് ഒരവസരവും നല്‍കാതെ ജയം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത അന്‍ഗസ് കാ ലോങാണ് കെ.ശ്രീകാന്തിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-19.

പുരുഷ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയായിരുന്നു. ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. ഇന്തോനേഷ്യയുടെ മാര്‍കസ് ഫെര്‍നാള്‍ഡി ഗിഡോണ്‍-കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യമാണ് ഇന്ത്യന്‍ ജോടിയ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-14.

Story first published: Friday, July 19, 2019, 12:32 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+