വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈന ഓപ്പണ്‍; പിവി സിന്ധുവിനും പ്രണോയിക്കും ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി

ഫുഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവിനും എച്ച് എസ് പ്രണോയിക്കും ഞെട്ടിക്കുന്ന തോല്‍വി. വനിതാ വിഭാഗം സിംഗിള്‍സില്‍ മോശം ഫോമില്‍ തുടരുന്ന സിന്ധു തന്നേക്കാള്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ചൈനീസ് തായ്‌പേയിയുടെ പായ് യു പോയോടാണ് തോറ്റത്. സ്‌കോര്‍ 13-21, 21-18, 19-21. കൊറിയ ഡെന്മാര്‍ക്ക് ഓപ്പണുകളിലും സിന്ധു നേരത്തെ പുറത്തായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം സിന്ധുവിന് ഒരു ടൂര്‍ണമെന്റിലും സെമിയിലെത്താന്‍ കഴിഞ്ഞിട്ടില്ല.

സിന്ധുവിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ എച്ച് എസ് പ്രണോയിയും ചൈന ഓപ്പണില്‍നിന്നും മടങ്ങി. ഡെന്മാര്‍ക്കിന്റെ റസ്മസ് ജംക്കെയാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 17-21, 18-21. വനിതാ വിഭാഗത്തില്‍ സ്‌പെയ്‌നിന്റെ കരോലിന മാരിന്‍ തായ് സു യിങ്ങിനെതിരെ തോല്‍വി സമ്മതിച്ചു. 21-6, 13-1 എന്ന നിലയില്‍ തായ് സു മുന്നിട്ടുനില്‍ക്കുമ്പോള്‍ മാരിന്‍ പരിക്കുമൂലം പിന്മാറുകയായിരുന്നു.

ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ്; രണ്ടാം ടി20യിലും ജയം, പരമ്പരയില്‍ മുന്നില്‍ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ്; രണ്ടാം ടി20യിലും ജയം, പരമ്പരയില്‍ മുന്നില്‍

pvsindhuandhsprannoy

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം ആദ്യ മത്സരത്തില്‍ ജയിച്ചു. കാനഡ സഖ്യത്തെ 21-19, 21-19 എന്നിങ്ങനെ കടുത്തൊരു പോരാട്ടത്തില്‍ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റം. സാത്വിക്‌സായ്‌രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി പുരുഷ സഖ്യം ചൊവ്വാഴ്ച കളത്തിലിറങ്ങുന്നുണ്ട്. അതേസമയം, ഇന്ത്യന്‍താരം കെ ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പിന്മാറിയിരുന്നു.

Story first published: Tuesday, November 5, 2019, 12:04 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X