Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: പിവി സിന്ധു ലോക ഒന്നാം നമ്പറിനെ അട്ടിമറിച്ചു

ചെന്നൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഇന്ത്യയുടെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനം. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ 15-11, 10-15, 15-12 എന്ന സ്‌കോറ് മറികടന്ന് സിന്ധുവിന്റെ ചെന്നൈ സ്മാഷേഴ്‌സ് അഹമ്മദാബാദ് സ്മാഷ് മാസ്‌റ്റേഴ്‌സിനെതിരേ സമനില നേടി. പിബിഎല്ലിലെ തായ് സുവിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. നിലവിലുള്ള ചാംപ്യന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്നു. അവസരത്തിനൊത്തുയര്‍ന്ന സിന്ധു എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു.

PV Sindhu

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ആരംഭിച്ചത്. 2013ല്‍ തുടങ്ങിയ ലീഗിന്റെ മൂന്നാം എഡിഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബെംഗളൂരൂ ബ്ലാസ്‌റ്റേഴ്‌സ്, അവാദെ വാരിയേഴ്‌സ്, അഹമ്മദാബാദ് സ്മാഷ് മാസ്‌റ്റേഴ്‌സ്, ഡല്‍ഹി ഡാഷേഴ്‌സ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സ്, മുംബൈ റോക്കറ്റ്‌സ്, ചെന്നൈ സ്മാഷേഴ്‌സ്, ഹൈദരാബാദ് ഹണ്ടേഴ്‌സ് തുടങ്ങിയ എട്ടു ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

TT Ying

15 മത്സരങ്ങളില്‍ നിന്നും 10 വിജയവും രണ്ട് തോല്‍വിയുമായി 13 പോയിന്റോടെ ബാംഗ്ലൂര്‍ ബ്ലാസ്‌റ്റേഴ്‌സാണ് പോയിന്റ് നിലയില്‍ മുന്നില്‍. 20 മത്സരങ്ങളില്‍ നിന്നും 13 പോയിന്റ് തന്നെയുള്ള അവാദെ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് അഹമ്മദാബാദ് സ്മാഷ് മാസ്്‌റ്റേഴ്‌സാണ്. ചെന്നൈ സ്മാഷേഴ്‌സിന്റെ അടുത്ത മത്സരം കരുത്തരായ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സുമായാണ്.

Story first published: Sunday, January 7, 2018, 8:52 [IST]
Other articles published on Jan 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+